Currency

ഒന്നു ചിരിച്ചാല്‍ എന്ത് സംഭവിക്കും എന്ന് അറിയാമോ

സ്വന്തം ലേഖകന്‍Tuesday, January 17, 2017 3:55 pm

യോഗയിലെ ചിരി എന്ന ആസനം വളരെയെളുപ്പം എന്ന് ആളുകള്‍ വിചാരിക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ചിരി കൊണ്ട് ആയുസ് വര്‍ദ്ധിപ്പിക്കാം എന്ന് പറയാറുണ്ട്. എന്നാല്‍ ചിരി ഒരു മരുന്ന് കൂടിയാണ്. ചിരിയുടെ കൂടുതല്‍ ആരോഗ്യഗുണങ്ങളെ കുറിച്ച് മനസ്സിലാക്കാം.

യോഗയിലെ ശ്വാസമെടുപ്പും ചിരി ആസനവും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ചിരി സഹായിക്കുന്നു. ഇത് ഒരു വലിയ എയറോബിക് വ്യായാമം ആണ്. ചിരി യോഗ കൊണ്ട് കൊഴുപ്പിനെ എരിച്ച് കളയാന്‍ സാധിക്കുന്നു. 10 മിനിട്ടില്‍ 100 ചിരി ചിരിച്ചാല്‍ നല്ല പ്രയോജനം ലഭിക്കും. യോഗയിലെ ചിരി ശീരത്തിനകത്ത് ആവശ്യത്തിന് ഓക്‌സിജനെ നിറയ്ക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ ജീവവായു ആണെന്ന് പറയാം. നിങ്ങളുടെ തലച്ചോറിലെ ഏകാഗ്രതയുള്ളതാക്കാനും, പ്രവര്‍ത്തനക്ഷമമാക്കാനും യോഗയിലെ ചിരിയ്ക്ക് സാധിക്കുന്നു.

ചിരി നിങ്ങളുടെ രോഗപ്രതിരോധശേഷിയെ മെച്ചപ്പെടുത്താന്‍ സാധിക്കുന്നു. നിരവധി പഠനങ്ങളിലൂടെ ഇത് തെളിയിച്ചിട്ടുണ്ട്. മനസ് നിറഞ്ഞ ചിരി നിങ്ങള്‍ക്ക് സന്തോഷം പകരാറുണ്ട്. ഇത് സന്തോഷത്തിന്റെ ഹോര്‍മോണിനെ ശരീരത്ത് ഉണ്ടാക്കുന്നു. ഇത് ഒരു പ്രകൃതിദത്ത വേദനസംഹാരി കൂടിയാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ശരീരത്ത് വേദനയുള്ളപ്പോള്‍ നിങ്ങള്‍ ചിരിക്കുക, ഇത് നിങ്ങളുടെ വേദനയെ കുറയ്ക്കാന്‍ സഹായിക്കുന്നു.

ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കൂട്ടി നിങ്ങളുടെ ശ്വാസകോശസംവിധാനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. നിങ്ങള്‍ ചിരിക്കുമ്പോള്‍ നിങ്ങളുടെ ഹൃദയത്തിനും മെച്ചം ഉണ്ടാകുന്നു. നിങ്ങളുടെ രക്തക്കുഴലുകളിലൂടെ രക്തം ഹൃദയത്തിലേക്കെത്തുന്ന സംവിധാനവും വേഗത്തിലാക്കുന്നു. ചിരി സഹനശക്തിയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x