
ജനീവ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. മൂന്നുകോടി 32 ലക്ഷത്തിലധികമാണ് ലോകത്തെ കൊവിഡ് രോഗികള്‍. ഒന്‍പതര ലക്ഷത്തോളമാണ് ആകെ മരണം. ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഒന്നാമതുള്ള അമേരിക്കയില്‍ 69 ലക്ഷത്തോളമാണ്. 52 ലക്ഷത്തിലധികം രോഗികളുള്ള ഇന്ത്യയാണ് രണ്ടാമത്.
അതിനിടെ കൊവിഡില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന രംഗത്തെത്തി. ഏറ്റവും ഗുരുതരമായ രോഗകാലം ഇനിയും വരാനിരിക്കുന്നുവെന്നും, ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയില്‍ സര്‍ക്കാരുകള്‍ വീഴ്ച വരുത്തരുതെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.
ലോകരാജ്യങ്ങളോട് നിര്‍ദ്ദേശിച്ചു. യൂറോപ്പില്‍ സ്ഥിതി ഗുരുതരമാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കുന്നു. കൊവിഡ് ആദ്യഘട്ടമുണ്ടായ മാര്‍ച്ച് മാസത്തിലേതിനേക്കാള്‍ കൂടുതല്‍ രോഗികള്‍ യൂറോപ്പിലുണ്ടാകുന്നു. കഴിഞ്ഞയാഴ്ച്ച മാത്രം 3 ലക്ഷത്തിലധികം രോഗികളുണ്ടായത് ആശങ്കയുണ്ടാക്കുന്നതാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.