
ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്‌നമാണ് ഉറക്കക്കുറവ്. ഉറക്കമില്ലായ്മ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ഉറക്കമില്ലായ്മ ഹൃദ്രോഗമുണ്ടാകുന്നതിന് കാരണമാകാമെന്നാണ് ജേര്‍ണല്‍ ഓഫ് എക്‌സ്പരിമെന്റല്‍ സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
ഉറക്കമില്ലായ്മ പതിയെ ഒരാളെ ഹൃദ്രോഗത്തിലേക്ക് തള്ളിവിടുമെന്നും ക്രോണിക് ഷോര്‍ട്ട് സ്ലീപ് ഹൃദയധമിനികളില്‍ ബ്ലോക്ക് ഉണ്ടാക്കുകയും ഇത് ഹൃദ്രോഗത്തിന് കാരണമാകുകയും ചെയ്യുമെന്ന് പഠനത്തില്‍ പറയുന്നു. ഏഴ് മണിക്കൂറോ അതില്‍ കൂടുതലോ നേരം ഉറങ്ങുന്നവരില്‍ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ഗവേഷകനായ ജാമി ഹിജ്മാന്‍സ് പറയുന്നു.
ഏഴ് മണിക്കൂറില്‍ കുറവ് നേരം ഉറങ്ങുന്നവരില്‍ microRNAs യുടെ അളവ് കുറവായിരിക്കും. ഇതും ഹൃദ്രോഗവുമായി ബന്ധമുണ്ട് എന്നാണ് കണ്ടെത്തല്‍. ഉറക്കക്കുറവ് ഡിഎന്‍എ നാശത്തിന് കാരണമായേക്കാമെന്ന് അടുത്തിടെ യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങ്ങിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.