Currency

ഇടതുവശം ചെരിഞ്ഞു ഉറങ്ങണം; കാരണം ഇതാണ്

സ്വന്തം ലേഖകന്‍Monday, September 4, 2017 8:44 am

ഉറക്കത്തിനു പ്രത്യേക പൊസിഷന്‍ ഒന്നും നോക്കാത്തവരാണ് നമ്മളില്‍ മിക്കവരും. എന്നാല്‍ ആരോഗ്യത്തിന് ഉത്തമം ഇടതു വശം ചെരിഞ്ഞ് ഉറങ്ങുന്നതാണെന്നാണ് വിദഗ്ധ നിര്‍ദ്ദേശം. വലതു വശം ചെരിഞ്ഞ് കിടന്ന് ഉറങ്ങുന്നത് കഴിവതും ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതിനു ചില കാരണങ്ങളുമുണ്ട്.

ദഹനഗ്രന്ഥിയായ പാന്‍ക്രിയാന്‍ വയറ്റില്‍ ഇടത് വശത്താണ് സ്ഥിതി ചെയ്യുന്നത്. ഇതേ വശം ചെരിഞ്ഞു കിടന്ന് ഉറങ്ങുമ്പോള്‍ അവയവങ്ങള്‍ ദഹനരസങ്ങള്‍ പുറപ്പെടുവിയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകരമാകുകയും ചെയ്യും. ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും ഇടതുവശം ചേര്‍ന്നുള്ള ഉറക്കം നല്ലതാണ്. രക്തചംക്രമണം നന്നായി നടക്കുന്നതിനും ഹൃദയത്തിന്റെ പ്രഷര്‍ ഇല്ലാതാക്കാനും ഇടതുവശം ചേര്‍ന്നുള്ള കിടപ്പ് സഹായിക്കും.

കൂര്‍ക്കം വലി നിര്‍ത്താനും ഇടതു വശം ചേര്‍ന്നുള്ള കിടപ്പ് സഹായിക്കും. ഇടതു വശം ചെരിഞ്ഞ് കിടക്കുമ്പോള്‍ നാവും തൊണ്ടയും നിഷ്പക്ഷ സ്ഥാനത്ത് വന്ന് ശ്വസനപ്രക്രിയ സുഖമമാക്കുന്നതിലൂടെ ശ്വാസം എടുക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാകുകയും കൂര്‍ക്കം വലി ഇല്ലാതാകുകയും ചെയ്യും. സ്ഥിരമായി കഴുത്തു വേദനയും നടുവു വേദനയും അലട്ടുന്നവര്‍ ഇടതു വശം ചേര്‍ന്നു കിടന്നാല്‍ വേദന മാറുമെന്നും വിദഗ്ധര്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x