Currency

വൈഫൈ നിങ്ങളെ ഇഞ്ചിഞ്ചായി കൊല്ലും

സ്വന്തം ലേഖകന്‍Friday, December 2, 2016 10:36 am

വൈഫൈ ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ച് പോലും ചിന്തിക്കാന്‍ കഴിയാത്ത പുതിയ കാലത്തിന്റെ ഏറ്റവും വലിയ ഭീഷണി ആരോഗ്യ രംഗത്താണ്. വൈഫൈ പുതുതലമുറയുടെ അടുത്ത സുഹൃത്തായിക്കഴിഞ്ഞു. എന്നാല്‍ തുടര്‍ച്ചയായ വൈഫൈയുടെ ഉപയോഗം ദോഷകരമാണെന്നു ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈഫൈ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടോ എന്നതിനെ സംബന്ധിച്ച് ഏറെക്കാലമായി പഠനം നടക്കുന്നുണ്ടെങ്കിലും ദോഷകരമായി ഒന്നുമില്ലെന്നായിരുന്നു കണ്ടെത്തല്‍. ചിലതരം റേഡിയേഷനുകള്‍ ഡിഎന്‍എയെ ബാധിക്കുമ്പോഴാണ് ക്യാന്‍സറിലേക്കു നയിക്കുന്നതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. വളരെ ശക്തി കുറഞ്ഞ ആര്‍എഫ് സിഗ്‌നലുകളാണ് വൈഫൈ റൂട്ടറുകള്‍ പുറപ്പെടുവിക്കുന്നത്. അതുകൊണ്ടുതന്നെ ഡിഎന്‍എ ഘടന വ്യത്യാസപ്പെടുത്തി വൈഫൈ സിഗ്‌നലുകള്‍ ക്യാന്‍സര്‍ ഉണ്ടാക്കില്ലെന്നാണ് പറയുന്നത്. ഒരു മൈക്രോ വേവ് ഓവന്റെ സിഗ്‌നലുകളെ അപേക്ഷിച്ച് ഒരു ലക്ഷം ഇരട്ടി ശക്തി കുറവായിരിക്കും വൈഫൈ സിഗ്‌നലുകള്‍ക്ക്. എന്നാല്‍ വ്യാപകമായ വൈഫൈ ഉപയോഗം നിങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുമെന്നാണ് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ പറയുന്നത്.

എന്നാല്‍ പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്യാന്‍സറിന് കാരണമാകുന്ന 250 സംഗതികളില്‍ ആര്‍എഫ്- ഇഎംഎഫ് സിഗ്‌നലുകളും ഇടംനേടിയിട്ടുണ്ടെന്ന് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷെ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സറിന്റെ പുതിയ റിപ്പോര്‍ട്ടിനെ പൂര്‍ണമായും തള്ളിക്കളയുന്ന നിലപാടാണ് പല വിദഗ്ദരും കൈക്കൊണ്ടിരിക്കുന്നത്. നിലവില്‍ ഇതുവരെയും ക്ലിനിക്കല്‍ പരീക്ഷണത്തിലൂടെ വൈഫൈ സിഗ്‌നല്‍ ഹാനികരമാണെന്ന് എവിടെയും കണ്ടെത്തുകയോ തെളിയിക്കുകയോ ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ വൈഫൈ സിഗ്‌നലുകളെക്കുറിച്ചുള്ള വാദങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമെന്നും വാദിക്കുന്നവരുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x