Currency

രണ്ടു നൂറ്റാണ്ടിനു ശേഷം ഡെന്‍മാര്‍ക്കിന്റെ മണ്ണില്‍ തിരിച്ചെത്തിയ ചെന്നായ സംഘം

സ്വന്തം ലേഖകന്‍Sunday, May 7, 2017 6:26 pm

ഒരു പെണ്‍ ചെന്നായ ഉള്‍പ്പെടെയുള്ള സംഘമാണ് ഡെന്‍മാര്‍ക്കിലേക്ക് എത്തിയിരിക്കുന്നത്. ജര്‍മ്മനിയില്‍ നിന്നാണ് കുറഞ്ഞ ജനസമ്പത്തുള്ള ഡെന്മാര്‍ക്കിന്റെ പടിഞ്ഞാറന്‍ പ്രദേശത്തേക്ക് ചെന്നായസംഘം കുടിയേറിയത്.

സ്റ്റോക്ഹോം: രണ്ടു നൂറ്റാണ്ടിനു ശേഷം ഡെന്മാര്‍ക്കിന്റെ മണ്ണില്‍ അഞ്ചംഗ സംഘ ചെന്നായ്ക്കള്‍ തിരിച്ചെത്തി. ഒരു പെണ്‍ ചെന്നായ ഉള്‍പ്പെടെയുള്ള സംഘമാണ് ഡെന്‍മാര്‍ക്കിലേക്ക് എത്തിയിരിക്കുന്നത്. ജര്‍മ്മനിയില്‍ നിന്നാണ് കുറഞ്ഞ ജനസമ്പത്തുള്ള ഡെന്മാര്‍ക്കിന്റെ പടിഞ്ഞാറന്‍ പ്രദേശത്തേക്ക് ചെന്നായസംഘം കുടിയേറിയത്.

500 കിലോമീറ്ററിലധികം ദൂരം വരെ താണ്ടാന്‍ ചെന്നായ്ക്കള്‍ക്ക് കഴിയുമെന്ന് അര്‍ഹാസ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രഞ്ജന്‍ പീറ്റര്‍ സുന്ദേ പറയുന്നു. കുടുംബമായിട്ട് വസിക്കുന്ന ഇവയെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാവാം പുതിയ വേട്ടസ്ഥലം കണ്ടെത്താന്‍ നിര്‍ബന്ധിതരായി ഡെന്മാര്‍ക്കിലേയ്ക്ക് കുടിയേറിയതെന്നും പീറ്റര്‍ പറയുന്നു. പത്തൊമ്പതാം നൂറ്റാണ്ടോടെ ചെന്നായ്ക്കളുടെ വംശം ഡെന്മാര്‍ക്കില്‍ നിന്ന് മണ്‍മറഞ്ഞിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x