Currency

40-ാം വയസില്‍ 69 കുഞ്ഞുങ്ങളെ പ്രസവിച്ച യുവതി മരിച്ചു

സ്വന്തം ലേഖകന്‍Sunday, March 5, 2017 11:51 am

കുഞ്ഞ് സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പല പ്രസവത്തിനും ഇരട്ടകളോ, മൂന്നോ നാലോ കുട്ടികളോ ജനിക്കാറുണ്ടായിരുന്ന യുവതിയുടെ ഇരുപത്തിയേഴാമത്തെ പ്രസവത്തിലാണ് 69ാമത് കുഞ്ഞ് ജനിച്ചത്.

തന്റെ 40-ാം വയസില്‍ 69-ാമത്തെക്കുഞ്ഞിന് ജന്മം നല്‍കിയ പാലസ്തീന്‍ യുവതി മരിച്ചു. 69-ാമത്തെ കുഞ്ഞിന്റെ ജനനത്തോടെ ഗാസ മുമ്പിലെ സ്വന്തം വീട്ടില്‍ വെച്ചാണ് യുവതിയുടെ മരണം നടന്നത്. അതേസമയം കുഞ്ഞ് സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പല പ്രസവത്തിനും ഇരട്ടകളോ, മൂന്നോ നാലോ കുട്ടികളോ ജനിക്കാറുണ്ടായിരുന്ന യുവതിയുടെ ഇരുപത്തിയേഴാമത്തെ പ്രസവത്തിലാണ് 69ാമത് കുഞ്ഞ് ജനിച്ചത്.

ഗാസയിലെ അല്‍ അന്‍ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ലോകത്ത് ആദ്യമായല്ല ഒരു സ്ത്രീ ഇത്രയും കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത്. നേരത്തെ റഷ്യയിലെ മിസിസ് വാസിലേവ എന്ന സ്ത്രീ 69 കുഞ്ഞുങ്ങളെ പ്രസവിച്ച് ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ചിട്ടുണ്ട്.

വളരെ ചെറുപ്പത്തില്‍ വിവാഹം കഴിച്ചതുകൊണ്ടാവാം യുവതി ഇത്രയധികം തവണ പ്രസവിച്ചതെന്നും കുടുംബാസൂത്രണത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ വ്യക്തമായ ധാരണയില്ലാത്തതിനാലാവാം ഇത്തരം ദാരുണ സംഭവങ്ങള്‍ നടന്നതെന്നുമാണ് ആളുകളുടെ പ്രതികരണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x