ജെയ്ന്‍ പ്ലാന്റ് എന്ന ശാസ്ത്രജ്ഞയും അവരുടെ ഭര്‍ത്താവും സഹപ്രവര്‍ത്തകരുമാണ് ചൈനയിലെ ആളുകള്‍ക്ക് എന്തുകൊണ്ട് സ്തനാര്‍ബുദം വരുന്നില്ല എന്നതിനെക്കുറിച്ച് കണ്ടെത്തിയത്. 1987 ല്‍ സ്തനാര്‍ബുദം ബാധിച്ച ജെയ്ന്‍ പ്രതിരോധിക്കാന്‍ വിപ്ലവകരമായ പുതിയ ആഹാരരീതി കണ്ടുപിടിക്കുകയായിരുന്നു. ജെയ്ന്‍ സ്വയം പരീക്ഷിച്ച്അദ്ഭുതകരമായി അര്‍ബുദത്തെ തോല്‍പ്പിക്കുകയായിരുന്നു.
സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രോഗമാണ് സ്തനാര്‍ബുദം. ഭക്ഷണക്രമത്തിലെ വ്യത്യാസങ്ങളും, മറ്റു ജനതിക കാരണങ്ങളും എല്ലാം സ്ത്രീകള്‍ക്കിടയില്‍ സ്തനാര്‍ബുദം വരുന്നതിന് കാരണമാകാറുണ്ട്. എന്നാല്‍ ചൈനയില്‍ സ്ത്രീകള്‍ക്കിടയിലുള്ള സ്താനാര്‍ബുദം തീര്‍ത്തും കുറവാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചൈനീസ് സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം കുറവ് രേഖപ്പെടുത്തുന്നു എന്ന ശാസ്ത്ര പഠനം വീണ്ടും ലോക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.
ജെയ്ന്‍ പ്ലാന്റ് എന്ന ശാസ്ത്രജ്ഞയും അവരുടെ ഭര്‍ത്താവും സഹപ്രവര്‍ത്തകരുമാണ് ചൈനയിലെ ആളുകള്‍ക്ക് എന്തുകൊണ്ട് സ്തനാര്‍ബുദം വരുന്നില്ല എന്നതിനെക്കുറിച്ച് കണ്ടെത്തിയത്. 1987 ല്‍ സ്തനാര്‍ബുദം ബാധിച്ച ജെയ്ന്‍ പ്രതിരോധിക്കാന്‍ വിപ്ലവകരമായ പുതിയ ആഹാരരീതി കണ്ടുപിടിക്കുകയായിരുന്നു. ജെയ്ന്‍ സ്വയം പരീക്ഷിച്ച്അദ്ഭുതകരമായി അര്‍ബുദത്തെ തോല്‍പ്പിക്കുകയായിരുന്നു.
1980ല്‍ ചൈനീസ് ഭക്ഷണത്തില്‍ വെറും 14% ഫാറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അവര്‍ നടത്തിയ പഠനങ്ങളില്‍ വ്യക്തമായി. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ 36% ഫാറ്റ് ആയിരുന്നു. ജെയ്ന്‍ ഫാറ്റ് ഉള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്. കൂടാതെ ചൈനീസ് ജനങ്ങള്‍ പാലുത്പന്നങ്ങള്‍ കഴിക്കുകയോ അവരുടെ കുട്ടികള്‍ക്ക് പാലുത്പന്നങ്ങള്‍ നല്‍കുകയോ ചെയ്യാറില്ലായിരുന്നു.
1980ല്‍ ചൈനീസ് ശാസ്ത്രജ്ഞന്മാരുടെ പരിപാടിയില്‍ ഐസ്‌ക്രീം നല്‍കിയപ്പോള്‍ അതില്‍ അടങ്ങിയ ഘടകങ്ങള്‍ പാലുത്പന്നങ്ങളാണെന്നറിഞ്ഞപ്പോള്‍ അവര്‍ അത് കഴിക്കാന്‍ തയാറായില്ല. ജനസംഖ്യയില്‍ 70% ആളുകള്‍ക്ക് പാലില്‍ അടങ്ങിയ ലാക്ടോസ് ദഹിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.