പ്രാണായാമം ശീലമാക്കുന്നതോടെ ശരീരത്തിന് ഓജസ്സും തേജസ്സും ലഭിക്കുന്നു, ഏകാഗ്രതയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കും. മനസ്സിന് ശാന്തിയും സമാധാവും ലഭിക്കുന്നു. തുടങ്ങി നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്.
തിരക്കുപിടിച്ച ജിവിതത്തില്‍ എല്ലാവരും നേരിടുന്ന അസ്വസ്ഥതകളാണ് ഓര്‍മ്മകുറവും ഏകാഗ്രതക്കുറവും. അല്പസമയം തിരക്കുകളെല്ലാം മാറ്റിവെയ്ക്കാനാവുമെങ്കില്‍ ഈ അസ്വസ്ഥതകളെല്ലാം എളുപ്പം ഒഴിവാക്കാവുന്നതാണ്. യോഗ ചെയ്യുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ വളരെ നല്ലതാണ്. നിത്യവും പ്രാണായാമം ശീലിക്കുന്നൊരാളെ ഇവയൊന്നും ബാധിക്കില്ല.
പ്രാണായാമം ശീലമാക്കുന്നതോടെ ശരീരത്തിന് ഓജസ്സും തേജസ്സും ലഭിക്കുന്നു, ഏകാഗ്രതയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കും. മനസ്സിന് ശാന്തിയും സമാധാവും ലഭിക്കുന്നു. തുടങ്ങി നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. പ്രാണനെ ആയാമം ചെയ്യുക, അല്ലെങ്കില്‍ നിയന്ത്രിക്കുക. ഇതാണ് പ്രാണായാമം കൊണ്ട് അര്‍ത്ഥമാക്കുന്നത്. നിയന്ത്രിതമായ ശ്വാസോച്ഛ്വാസമാണ് ‘പ്രാണായാമം’ എന്നാണ് യോഗ ശാസ്ത്രത്തില്‍ പ്രാണായാമത്തിനു കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം.
നിഷ്ഠയോടുകൂടി പതിവായി പ്രാണായാമം ചെയ്യുന്നവര്‍ക്ക് ഏതുപരിതസ്ഥിതിയിലും മനസിന്റെ സമനിലതെറ്റാതെ സൂക്ഷിക്കാന്‍ സാധിക്കുമെന്ന് യോഗയില്‍ പറയിന്നു. വെറും വയറോടുകൂടിയാണ് പ്രാണായാമം ചെയ്യേണ്ടത്. പ്രാണായാമം കൊണ്ടുള്ള പ്രയോജനം ഇവയാണ്.
1. ശരീരത്തിന് ഓജസും തേജസും ലഭിക്കുന്നു.
2. പ്രാണായാമം അനുഷ്ഠിക്കുന്നവര്‍ ദീര്‍ഘായുസുള്ളവരായിത്തീരും.
3. ഏകാഗ്രതയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കും.
4. മനസിന് ശാന്തിയും സമാധാവും ലഭിക്കുന്നു.
5. നെര്‍വ്സ് സിസ്റ്റം ശക്തമായിത്തീരുന്നു.
6. ആത്മീയമായ കാര്യങ്ങളില്‍ താല്പര്യമുള്ളവര് പ്രാണായാമം അഭ്യസിച്ചുകൊണ്ടിരുന്നാല്‍ സ്പിരിച്യുല്‍ പവര്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.