Currency

ഒമാനില്‍ തുടര്‍ച്ചയായ അഞ്ച് ദിവസം അവധി

സ്വന്തം ലേഖകന്‍Wednesday, November 22, 2017 10:41 am

ഡിസംബര്‍ മൂന്ന്, നാല് തീയതികളിലാണ് ദേശീയദിന അവധി ദിനങ്ങള്‍. അഞ്ച് ചൊവ്വാഴ്ച നബിദിന അവധി. ഡിസംബര്‍ ഒന്ന്, രണ്ട് തീയതികള്‍ വാരാന്ത്യ അവധി കൂടിയായതോടെ തുടര്‍ച്ചയായ അഞ്ച് ദിവസമാണ് ഒഴിവ് ലഭിക്കുന്നത്. ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ചയാണ് നബിദിനം.

മസ്‌കത്ത്: ഒമാനിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളിള്‍ അവധി. ദേശീയദിനം, നബിദിനം അവധികളാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ നല്‍കിയിരിക്കുന്നത്.

ഡിസംബര്‍ മൂന്ന്, നാല് തീയതികളിലാണ് ദേശീയദിന അവധി ദിനങ്ങള്‍. അഞ്ച് ചൊവ്വാഴ്ച നബിദിന അവധി. ഡിസംബര്‍ ഒന്ന്, രണ്ട് തീയതികള്‍ വാരാന്ത്യ അവധി കൂടിയായതോടെ തുടര്‍ച്ചയായ അഞ്ച് ദിവസമാണ് ഒഴിവ് ലഭിക്കുന്നത്. ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ചയാണ് നബിദിനം.

സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ തുടര്‍ച്ചയായി അവധി പ്രഖ്യാപനം വന്നതോടെ സ്വദേശികളും വിദേശികളുമായ തൊഴിലാളികള്‍ ഒഴിവ് ദിനം ഉപയോഗപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x