Currency

ഇന്ത്യയില്‍ നിന്നുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍

സ്വന്തം ലേഖകന്‍Thursday, April 22, 2021 12:01 pm
flight-s
Villa-kochi-Kerala

ഒമാന്‍: ഇന്ത്യയില്‍ നിന്നുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍. അനിശ്ചിത കാലത്തേക്കാണ് വിലക്ക്. ഇന്ത്യക്ക് പുറമെ പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ ഉള്ളവര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. ഏപ്രില്‍ 24 ശനിയാഴ്ച മുതല്‍ വിലക്ക് നിലവില്‍ വരും.

4 ദിവസത്തിനിടെ ഈ രാജ്യങ്ങളില്‍ സഞ്ചരിച്ചവര്‍ക്കും വിലക്കുണ്ട്. ഒമാനിലെ കോവിഡ് നിയന്ത്രണത്തിന്റെ ചുമതലയുള്ള ഉന്നതാധികാര സമിതിയാണ് പുതിയ നിയന്ത്രണം പ്രഖ്യാപിച്ചത്. ഒമാനിപൗരന്മാര്‍, നയതന്ത്ര പ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, അവരുടെ കുടുംബം എന്നിവര്‍ക്ക് വിലക്കില്‍ ഇളവുണ്ട്. ഇത്തരക്കാരും മറ്റു കോവിഡ് യാത്രാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദേശമുണ്ട്.

ഏപ്രില്‍ ഏഴിന് ഉന്നതാധികാര സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഒമാനിലേക്കുള്ള പ്രവേശനം ഒമാനി പൗരന്മാര്‍ക്കും താമസവിസ കൈവശമുള്ളവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് പ്രവേശനം വിലക്കിയ ഉത്തരവില്‍ പിന്നീട് ഇളവനുവദിച്ചു. കഴിഞ്ഞ ആഴ്ച ഇന്ത്യയിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ഒമാനി പൗരന്മാര്‍ക്ക് ന്യൂഡല്‍ഹിയിലെ ഒമാന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x