Currency

എച്ച്.എസ്.ബി.സി ലണ്ടനില്‍ ആയിരം ശാഖകള്‍ പൂട്ടുന്നു

സ്വന്തം ലേഖകന്‍Friday, December 16, 2016 10:57 am

ലണ്ടന്‍: എച്ച്.എസ്.ബി.സി ലണ്ടനില്‍ ആയിരത്തോളം ബാങ്ക് ശാഖകള്‍ പൂട്ടാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ബാങ്കിന്റെ നാലിലൊന്ന് ശാഖകളും പൂട്ടിയിരുന്നു. ഇന്റര്‍നെറ്റ് ബാങ്കിങ് വ്യാപകമായതിനെ തുടര്‍ന്നാണ് എച്ച്.എസ്.ബി.സി ശാഖകള്‍ പൂട്ടുന്നത്. 2015 ജനുവരി ഒന്നുമുതലുള്ള കാലയളവില്‍ ഏകദേശം 321 ശാഖകളാണ് പൂട്ടിയത്.

ബാങ്കിന്റെ ഉപഭോക്താകളില്‍ 27 ശതമാനം മാത്രമേ ബാങ്ക് ശാഖകളിലൂടെ ഇടപാടുകള്‍ നടത്തുന്നുളളു. ഉപഭോക്താകളില്‍ 56 ശതമാനവും ഉപയോഗിക്കുന്നത് ഇന്റര്‍നെറ്റ് ബാങ്കിങാണ്. ബാങ്കിന്റെ ഉപഭോക്താകളില്‍ 97 ശതമാനം പേരും എ.ടി.എമ്മുകളുപയോഗിച്ചാണ് പണം പിന്‍വലിക്കുന്നത്. ഉപഭോക്താക്കളുടെ ബാങ്കിങ് ആവശ്യങ്ങള്‍ മുടക്കം കൂടാതെ നടക്കുന്നുണ്ടേയെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ഓരോ ശാഖകളും പൂട്ടാന്‍ തീരുമാനച്ചതെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.

എച്ച്.എസ്.ബി.സിയുടെ പാത പിന്തുടര്‍ന്ന് മറ്റു ബാങ്കുകളും ശാഖകളുടെ എണ്ണം ദിനംപ്രതി കുറയ്ക്കുകയാണ്. 2017ല്‍ 200 ശാഖകള്‍ പൂട്ടാന്‍ ലോയിഡ്‌സ് ബാങ്കും തീരുമാനിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

9 thoughts on “എച്ച്.എസ്.ബി.സി ലണ്ടനില്‍ ആയിരം ശാഖകള്‍ പൂട്ടുന്നു”

  1. obviously like your web site but you need to take a look at the spelling on several of your posts.

    A number of them are rife with spelling issues and I find it very
    bothersome to tell the truth however I will surely come again again.

  2. Wade says:

    Howdy great website! Does running a blog like this take a massive amount work?
    I’ve no expertise in programming however I had been hoping to start my own blog in the near
    future. Anyhow, should you have any ideas or tips for new blog owners please share.
    I understand this is off subject nevertheless I
    just needed to ask. Many thanks!

Comments are closed.

Top
x