Currency

പാക് എയര്‍ലൈന്‍സിലെ ജീവനക്കാരെ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ലണ്ടനില്‍ തടഞ്ഞുവെച്ചു

സ്വന്തം ലേകന്‍Tuesday, May 16, 2017 8:24 pm

തിങ്കളാഴ്ചയായിരുന്നു സംഭവം. ജീവനക്കാരെ രണ്ടുമണിക്കൂറിലേറെ നേരം ചോദ്യം ചെയ്യുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പികെ-785 ഫ്ളൈറ്റിലെ പൈലറ്റ് അടക്കമുള്ള ജീവനക്കാരെയാണ് ചോദ്യം ചെയ്തത്.

 

ലണ്ടന്‍: പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലെ (പിഐഎ) 14 ജീവനക്കാരെ ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു നടപടി. തിങ്കളാഴ്ചയായിരുന്നു സംഭവം. ജീവനക്കാരെ രണ്ടുമണിക്കൂറിലേറെ നേരം ചോദ്യം ചെയ്യുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

പികെ-785 ഫ്ളൈറ്റിലെ പൈലറ്റ് അടക്കമുള്ള ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. ബ്രിട്ടീഷ് പൊലീസായ യുകെ ബോര്‍ഡര്‍ ഏജന്‍സി (യുകെബിഎ) ആണ് ഉവരെ ചോദ്യം ചെയ്തത്. യാത്രക്കാരെയെല്ലാം പുറത്തിറക്കിയ ശേഷമാണ് ജീവനക്കാരെ താല്‍ക്കാലികമായി തടഞ്ഞുവച്ചതും ചോദ്യം ചെയ്തതും. വിമാനത്തില്‍ വിശദപരിശോധന നടന്നതായും പിഐഎ വക്താവ് മഷ്ഹൂദ് താജ്വാറിനെ ഉദ്ധരിച്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x