കഴിഞ്ഞ ജൂണില്‍ ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ഓസ്‌ട്രേലിയ ഇമിഗ്രേഷന്‍ പുതുക്കിയിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷന്‍ ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനു (ഡിഐബിപി) മായി സഹകരിച്ച് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന എല്ലാ അക്രെഡിറ്റഡ് കമ്പനികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയിലെ സ്ഥാപനങ്ങളിലേക്ക് നിയമിക്കുന്നതിനായി വിദേശ പൗരന്‍മാരെ റിക്രൂട്ട് ചെയ്യുന്നതിന് എംപ്ലോയര്‍മാര്‍ക്ക് നിരവധി മാര്‍ഗനിര്‍ദേശങ്ങളുണ്ട്. കഴിഞ്ഞ ജൂണില്‍ ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ഓസ്‌ട്രേലിയ ഇമിഗ്രേഷന്‍ പുതുക്കിയിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷന്‍ ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനു (ഡിഐബിപി) മായി സഹകരിച്ച് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന എല്ലാ അക്രെഡിറ്റഡ് കമ്പനികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. അക്രെഡിറ്റഡ് സ്‌പോണ്‍സര്‍ഷിപ്പ് നിലനിര്‍ത്തുന്നതിനായി ഓസ്‌ട്രേലിയന്‍ എംപ്ലോയമര്‍മാര്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ താഴെപ്പറയുന്നവയാണ്.
1. ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികള്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി നാല് മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ ടേണ്‍ഓവര്‍ ഉണ്ടായിരിക്കണം.
2. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി 457 വിസകള്‍ക്ക് കീഴില്‍ വിദേശശത്ത് നിന്നുമുളള തൊഴിലാളികളെ എംപ്ലോയറെ പറ്റി യാതൊരു വിധത്തിലുമുള്ള തെറ്റായ വിവരങ്ങളുമില്ലാതെ സ്‌പോണ്‍സര്‍ ചെയ്യുന്നതില്‍ സജീവമായിരിക്കണം.
3. കഴിഞ്ഞ 24 മാസങ്ങള്‍ക്കിടെ എംപ്ലോയര്‍ കുറഞ്ഞത് 10 പേരെയെങ്കിലും സ്‌പോണ്‍സര്‍ ചെയ്തിരിക്കണം.
4. ബിസിനസില്‍ 75 ശതമാനവും ഓസ്‌ട്രേലിയയില്‍ നിന്നുള്ള തൊഴിലാളികളായിരിക്കണം.
5. നിലവിലുള്ള ശമ്പള നിരക്കിനെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള എഗ്രിമെന്റ് പ്രകാരം തന്റെ സ്ഥാപനത്തിലുള്ളവര്‍ക്ക് ശമ്പളം നല്‍കുന്നുവെന്ന് പെര്‍മിറ്റ് ഹോള്‍ഡര്‍ ബോധ്യപ്പെടുത്തിയിരിക്കണം.
6. എംപ്ലോയര്‍ തന്റെ ബിസിനസിന്റെ വിശദമായ വിവരങ്ങള്‍ പ്രദാനം ചെയ്തിരിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.