Currency

ആസ്ട്രേലിയയിലെ മലയാളി ശാസ്ത്രജ്ഞ മരിയ പറപ്പിള്ളി ഇന്റർനാഷണൽ ഇന്നൊവേഷൻ അവാർഡ്

Saturday, July 1, 2017 11:52 am

മെൽബൺ: മെൽബൺ മലയാളി ശാസ്ത്രജ്ഞ മരിയ പറപ്പിള്ളി ഇന്റർനാഷണൽ ഇന്നൊവേഷൻ അവാർഡിനർഹയായി. ജൂൺ 21ന് കാനഡയിലെ ഹാലിഫാക്സിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ഫോർ ടീച്ചിങ് ആൻഡ് ലേർണിംഗ് ഇൻ ഹയർ എഡ്യൂക്കേഷൻ (STLHE ) പ്രഡിഡന്റ് റോബർട്ട് ലാപ്പിൽ നിന്നും ഡോ. മരിയ അവാർഡ് ഏറ്റുവാങ്ങി. കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം കുന്നേല്‍ അഡ്വ. ജോസഫ് ഏബ്രഹാമിന്റെ ഭാര്യയാണ് ഡോ. മരിയ. നോര്‍ത്ത് പറവൂര്‍ പരേതനായ പറപ്പിള്ളി ഫ്രാന്‍സിസിന്റെയും റിട്ട. അധ്യാപിക ലീലാമ്മയുടെയും മകളാണ്.

ഡോ. മരിയ ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിലെ ടോപ്പിക്കൽ ഗ്രൂപ്പ്, ഫിസിക്സ് എഡ്യൂക്കേഷൻ ഗ്രൂപ്പിന്റെ (PEG) അധ്യക്ഷയും STEM Women Branching Out വിഭാഗത്തിന്റെ സ്ഥാപകയും ആണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x