ബ്രിസ്ബേൺ: വാരാന്ത്യത്തിൽ സിഡ്നി, ബ്രിസ്ബേൺ എന്നിവിടങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുമെന്നും ഓസ്ട്രേലിയൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
സെപ്തംബർ അവസാനത്തോടെ ന്യൂ സൗത്ത് വെയിൽസിലെ താപനില 40 ഡിഗ്രി വരെ ഉയരാനും സാധ്യതയുണ്ട്.
വരുന്ന ശനിയാഴ്ചയോടെ ബ്രിസ്ബേണിലെ താപനില 30 ഡിഗ്രി സെൻഷ്യസായി ഉയരും. ഞായറാഴ്ച 33 ഡിഗ്രിയാകുന്ന താപനില തിങ്കളാഴ്ച 34 ഡിഗ്രിയായി ഉയരുമെന്നാണു കരുതുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.