തങ്ങളുടെ അധീനതയിലുള്ള ഗാര്‍ഹിക ജോലിക്കാര്‍ക്ക് വേണ്ടി സ്‌പോണ്‍സര്‍മാര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. സ്വദേശികള്‍ക്കു മാത്രമല്ല, വിദേശികള്‍ക്കും തങ്ങളുടെ ഗാര്‍ഹിക ജീവനക്കാരെ പുതിയ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും.
അബൂദബി: ഗാര്‍ഹിക ജോലിക്കാര്‍ക്കുള്ള പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതിയുമായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം. തങ്ങളുടെ അധീനതയിലുള്ള ഗാര്‍ഹിക ജോലിക്കാര്‍ക്ക് വേണ്ടി സ്‌പോണ്‍സര്‍മാര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. സ്വദേശികള്‍ക്കു മാത്രമല്ല, വിദേശികള്‍ക്കും തങ്ങളുടെ ഗാര്‍ഹിക ജീവനക്കാരെ പുതിയ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. നിര്‍ബന്ധിത സ്വഭാവം ഇല്ലാ എന്നതും പദ്ധതിയുടെ മറ്റൊരു മികവാണ്. ഏറെ സവിശേഷതകള്‍ നിറഞ്ഞ പദ്ധതി, യു.എ.ഇ സര്‍ക്കാറിന്റെ സാമൂഹിക പ്രതിബദ്ധതയുടെ കൂടി ഭാഗമാണെന്ന് അധികൃതര്‍ അബൂദബിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ആക്‌സ ഗ്രീന്‍ ക്രസന്റ് എന്ന സ്ഥാപനത്തെയാണ് ഇതിനു വേണ്ടി ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തത്. വിശദമായ പരിശോധനയിലൂടെയാണ് കമ്പനിക്ക് ചുമതല കൈമാറാന്‍ തീരുമാനിച്ചതെന്ന് ഡോ. റാശിദ് സുല്‍ത്താന്‍ അല്‍ ഹിദ്ര് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തവണ വ്യവസ്ഥയില്‍ 100 ദിര്‍ഹം പ്രീമിയം നിര്‍ണയിച്ചുള്ളതാണ് ഇന്‍ഷുറന്‍സ് പദ്ധതി. ഒട്ടേറെ ആനുകൂല്യങ്ങള്‍ പദ്ധതി മുഖേന ഗാര്‍ഹിക ജീവനക്കാര്‍ക്ക് ലഭിക്കും. 2017 ദാനധര്‍മ വര്‍ഷമായി യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ പ്രഖ്യാപിച്ചതും പദ്ധതിക്ക് പ്രചോദനമാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
സമൂഹത്തിന് പോസിറ്റീവ് സന്ദേശം നല്‍കാന്‍ പദ്ധതി പ്രയോജനപ്പെടുമെന്ന പ്രതീക്ഷയും ആഭ്യന്തര മന്ത്രാലയം പങ്കുവെച്ചു. സര്‍ക്കാറുമായി സഹകരിക്കാന്‍ സാധിക്കുന്നതില്‍ ഏറെ സംതൃപ്തിയുണ്ടെന്ന് ആക്‌സ ഗ്രീന്‍ ക്രസന്റ് കമ്പനി മേധാവി ഡോ. അബ്ദുല്‍ കരീം അല്‍ സറൂനി പറഞ്ഞു. പദ്ധതിയുടെ മറ്റു വിവരങ്ങളും നടപടിക്രമങ്ങളും ഉടന്‍ പ്രഖ്യാപിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.