
ലണ്ടന്‍: ചൈന ബ്രിട്ടനിലേക്ക് ചരക്കു ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ചൈനയിലെ അന്താരാഷ്ട്ര കമ്മോഡിറ്റി ഹബ്ബ് ആയ സീജിയാങ് പ്രവിശ്യയിലെ യിവുവില്‍ നിന്ന് ലണ്ടനിലേക്കാണ് ട്രെയിന്‍. യുകെയുമായുള്ള വ്യാപാര ബന്ധഡങ്ങള് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. ലണ്ടനിലേക്ക് 18 ദിവസത്തില്‍ 12,000ലേറെ കിലോമീറ്ററുകള്‍ ട്രെയിന്‍ സഞ്ചരിക്കുമെന്ന് ചൈന റെയില്‍വേ കോര്പറേഷന് അറിയിച്ചു.
കസാഖ്സ്ഥാന്, റഷ്യ, ബെലാറസ്, പോളണ്ട്, ജര്‍മനി, ബെല്‍ജിയെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലൂടെ യാത്ര ചെയ്താണ് ട്രെയിന്‍ ലണ്ടനില്‍ എത്തുന്നത്. ചൈന ചരക്ക് ട്രെയിന്‍ സര്‍വീസ് നടത്തുന്ന 15ാമത് നഗരമാണ് ലണ്ടന്‍. ട്രെയിന്‍ സര്‍വീസ് ചൈനയും ബ്രിട്ടനും തമ്മിലുള്ള വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കുമെന്നാണ് സൂചന.
പടിഞ്ഞാറന്‍ യൂറോപ്പുമായി വ്യാപാരബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കാനായി മുമ്പ് ഉപയോഗിച്ചിരുന്ന റോഡ് റെയില്‍ മാര്‍ഗങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാനാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. പഴയ സില്‍ക്ക് റോഡ് എന്ന ആശയമാണ് വണ്‍ ബെല്‍റ്റ് വണ്‍ റോഡ് എന്ന പേരില്‍ പുനരാവിഷ്കരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.