
ലണ്ടന്‍: 12 വശങ്ങളുള്ള ബ്രിട്ടന്‍ ഒരു പൗണ്ട് നാണയം മാര്‍ച്ച് 28ന് പുറത്തിറങ്ങും. വ്യാജ നാണയങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് നിലവിലുള്ളവ പിന്‍വലിച്ച് പുതിയവ ഇറക്കുന്നത്. മുപ്പത് വര്‍ഷമായി വിനിമയത്തിന് ഉപയോഗിച്ചിരുന്ന നാണയങ്ങളാണ് പിന്‍വലിക്കുന്നത്.അതേസമയം പഴയ ഒരു പൗണ്ട് നാണയം ഒക്ടോബര്‍ 15 വരെ ഉപയോഗിക്കാം. കാലാവധി തീരുന്നതിന് മുമ്പ് ബാങ്കില്‍ നല്‍കി മാറ്റിവാങ്ങണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 014 ബജറ്റിലാണ് പുതിയ രൂപത്തിലുള്ള നാണയം പ്രഖ്യാപിച്ചത്. ലോകത്തെ ഏറ്റവും സുരക്ഷിതമായ നാണയം എന്ന അവകാശവാദത്തോടെയാണ് കട്ടിംഗ് എഡ്ജ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ദി റോയല്‍ മിന്റ് നാണയം നിര്‍മ്മിക്കുന്നത്.
1.3 ബില്യണ്‍ വിലയുള്ള പഴയ നാണയങ്ങളുടെ മൂന്നിലൊരു ഭാഗം പിഗ്ഗി ബാങ്കുകളിലും സേവിംഗ് ജാറുകളിലുമായാണ് സൂക്ഷിച്ചിരിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. തിരിച്ച് ലഭിക്കുന്ന അസാധുവാക്കിയ നാണയങ്ങള്‍ ഉരുക്കി പുതിയ 12 വശങ്ങളുള്ള നാണയങ്ങള്‍ നിര്‍മ്മിക്കും. നിരവധി സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നാണയത്തിന്റെ വ്യാജനെ നിര്‍മ്മിക്കാനാവില്ലെന്നും റോയല്‍ മിന്റ് അവകാശപ്പെടുന്നു. 15 കാരനായ ഡേവിഡ് പിയേഴ്‌സ് ആണ് പുതിയ നാണയത്തിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചത്.
പുതിയ നാണയം രണ്ട് വ്യത്യസ്ത ലോഹങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. സ്വര്‍ണ്ണനിറത്തില്‍ നാണയത്തിന്റെ അരികുചേര്‍ന്നുള്ള വളയം നിക്കലും പിച്ചളയും ചേര്‍ത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. അകത്തുള്ള വെള്ളിനിറത്തിലുള്ള പ്രതലം നിര്‍മ്മിക്കാന്‍ നിക്കല്‍ പൊതിഞ്ഞ ലോഹസങ്കരമാണ് ഉപയോഗിച്ചത്. ഒരു പൗണ്ടിന് ഏകദേശം 83 ഇന്ത്യന്‍ രൂപയാണ് മൂല്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.