Currency

ബ്രക്‌സിറ്റ്: സര്‍ക്കാര്‍ പദ്ധതി ധവളപത്രമായി പുറത്തിറക്കുമെന്ന് തെരേസ മേ

സ്വന്തം ലേഖകന്‍Thursday, January 26, 2017 12:36 pm

ബ്രക്‌സിറ്റ് ചര്‍ച്ച ആരംഭിക്കുന്നതിന് പാര്‍ലമെന്റിന്റെ അനുമതി നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. തുടര്‍ന്നാണ് ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ലണ്ടന്‍: ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതി ധവളപത്രമായി പുറത്തിറക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. പാര്‍ലമെന്റിലാണ് മേ നിലപാട് വ്യക്തമാക്കിയത്. ബ്രക്‌സിറ്റ് ചര്‍ച്ച ആരംഭിക്കുന്നതിന് പാര്‍ലമെന്റിന്റെ അനുമതി നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. തുടര്‍ന്നാണ് ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമായാണ് യുറോപ്യന്‍ യൂണിയനുമായുള്ള വിടുതല്‍ ചര്‍ച്ചയ്ക്കുള്ള പദ്ധതി ധവളപത്രമായി ഇറക്കാമെന്ന് തെരേസ മേ സമ്മതിച്ചത്. മാര്‍ച്ച് അവസാനത്തോടെ യൂറോപ്യന്‍ യൂണിയനുമായി വിടുതല്‍ ചര്‍ച്ചകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

പ്രധാനമന്ത്രിയുടെ സവിശേഷ അധികാരം ഉപയോഗിച്ച് വിടുതല്‍ ചര്‍ച്ചകള്‍ ആരംഭിക്കാനാകില്ലെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് നേരത്തേ പ്രഖ്യാപിച്ച സമയക്രമം പാര്‍ലമെന്റിന്റെ സമ്മതത്തോടെ നടപ്പാക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x