ഇത്തരക്കാരുടെ എണ്ണം കഴിഞ്ഞവര്‍ഷം മാത്രം 16% വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ നാലായിരത്തിലേറെ ആളുകള്‍ തെരുവില്‍ അന്തിയുറങ്ങുന്നവരായുണ്ടെന്നാണു കണക്ക്. പ്രാദേശിക കൗണ്‍സിലുകളുടെയും സാമൂഹിക ക്ഷേമവകുപ്പിന്റെയും കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ലണ്ടന്‍: അന്തിയുറങ്ങാന്‍ ഇടമില്ലാത്തവരുടെ എണ്ണം ബ്രിട്ടനില്‍ അനുദിനം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ഇത്തരക്കാരുടെ എണ്ണം കഴിഞ്ഞവര്‍ഷം മാത്രം 16% വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ നാലായിരത്തിലേറെ ആളുകള്‍ തെരുവില്‍ അന്തിയുറങ്ങുന്നവരായുണ്ടെന്നാണു കണക്ക്. പ്രാദേശിക കൗണ്‍സിലുകളുടെയും സാമൂഹിക ക്ഷേമവകുപ്പിന്റെയും കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കാന്‍ 550 മില്യണ്‍ പൗണ്ടിന്റെ പദ്ധതി നടപ്പാക്കിവരികയാണെന്നാണു സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞ ആറുവര്‍ഷംകൊണ്ട് ഇരട്ടിയിലും വര്‍ധവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. നഗരത്തിനു വെളിയില്‍ 20 ശതമാനമം വളര്‍ച്ചാനിരക്കും നഗരത്തില്‍ മൂന്നു ശതമാനമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.