ഒരുലക്ഷത്തിലധികം ആളുകളുടെ പിന്തുണ ലഭിച്ചാല്‍ ആവശ്യം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്നാണു ചട്ടം. വര്‍ഷം തോറും 145 പൗണ്ടിലധികം നല്‍കിയാണ് രാജ്യത്തെ എല്ലാ കുടുംബങ്ങളും ടെലിവിഷന്‍ ലൈസന്‍സ് എടുക്കുന്നത്.
ലണ്ടന്‍: ബ്രിട്ടനില്‍ ടെലിവിഷന്‍ കാണാന്‍ ലൈസന്‍സ് എടുക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ച് പരാതി രജിസ്റ്റര്‍ ചെയ്തു. പരാതിയില്‍ നാലു ദിവസംകൊണ്ട് എഴുപതിനായിരത്തിലേറെപേരാണ് ഒപ്പിട്ടത്. ലൈസന്‍സ് ആവശ്യമാണെന്ന നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങള്‍ക്കുമുമ്പാണ് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ വെബ്സൈറ്റിലെ പെറ്റീഷന്‍സ് വിഭാഗത്തില്‍ ആഡം ഫിഷര്‍ എന്നയാള്‍ പരാതി റജിസ്റ്റര്‍ ചെയ്തത്.
ഒരുലക്ഷത്തിലധികം ആളുകളുടെ പിന്തുണ ലഭിച്ചാല്‍ ആവശ്യം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്നാണു ചട്ടം. വര്‍ഷം തോറും 145 പൗണ്ടിലധികം നല്‍കിയാണ് രാജ്യത്തെ എല്ലാ കുടുംബങ്ങളും ടെലിവിഷന്‍ ലൈസന്‍സ് എടുക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് ആയിരം രൂപവരെ പിഴയും, പിഴയൊടുക്കാതിരുന്നാല്‍ മൂന്നുമാസം വരെ ജയില്‍ശിക്ഷയും ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.