Currency

അസീറില്‍ മഴയും മഞ്ഞുവീഴ്ചയും; വന്‍ നാശനഷ്ടം

സ്വന്തം ലേഖകന്‍Wednesday, February 15, 2017 4:00 pm

അപകട ഭീഷണിയെ തുടര്‍ന്ന് അബഹയിലേക്കുള്ള വാഹനങ്ങള്‍ എയര്‍പോര്‍ട്ട് റോഡ് വഴി തിരിച്ച് വിട്ടു. അസീസിയയില്‍ മലയാളികള്‍ താമസിച്ച വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് റൂമിന്റെ ഫര്‍ണിച്ചര്‍ അടക്കം മുഴുവന്‍ സാധനങ്ങളും നശിച്ചു.

ഖമീസ് മുശൈത്ത്: അസീറില്‍ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയിലും, മഞ്ഞ് വീഴ്ചയിലും വന്‍ നാശനഷ്ടം. മലയിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നിരവധി വാഹനാപകടങ്ങള്‍ സംഭവിക്കുകയും വാഹനങ്ങള്‍ക്ക് കേട് പാടുകള്‍ സംഭവിക്കുകയും ചെയ്തു. ദൂരക്കാഴ്ച കുറവായതിനാല്‍ നിരവധി വാഹനങ്ങളാണ് കൂട്ടിയിടിച്ചും ഡിവൈഡറില്‍ ഇടിച്ചും അപകടമുണ്ടായത്.

അപകട ഭീഷണിയെ തുടര്‍ന്ന് അബഹയിലേക്കുള്ള വാഹനങ്ങള്‍ എയര്‍പോര്‍ട്ട് റോഡ് വഴി തിരിച്ച് വിട്ടു. അസീസിയയില്‍ മലയാളികള്‍ താമസിച്ച വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് റൂമിന്റെ ഫര്‍ണിച്ചര്‍ അടക്കം മുഴുവന്‍ സാധനങ്ങളും നശിച്ചു. സംഭവ സമയത്ത് ഇവര്‍ പുറത്തായിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.

വെളളിയാഴ്ചവരെ മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്ന ഭാഗങ്ങളിലുള്ളവരും വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. രാജ്യത്തെ പല മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x