Currency

ഹറമൈന്‍ ട്രെയിന്‍ യാത്രക്കുള്ള സൗജന്യ ടിക്കറ്റ് വിതരണം ആരംഭിച്ചു

സ്വന്തം ലേഖകന്‍Thursday, May 31, 2018 1:13 pm

ജിദ്ദ: ഹറമൈന്‍ ട്രെയിനില്‍ നല്‍കുന്ന സൗജന്യ യാത്രക്കുള്ള ടിക്കറ്റ് വിതരണം തുടങ്ങി. വെള്ളിയാഴ്ച മുതല്‍ എല്ലാ വാരാന്ത്യങ്ങളിലും 18 വയസ്സിനു മുകളിലുള്ള സ്വദേശികളായ എല്ലാ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സൗജന്യ ടിക്കറ്റിനു ബുക്ക് ചെയ്യാം. മദീനയിലെ നൂര്‍ മാളിലാണു ടിക്കറ്റ് വിതരണം ചെയ്തത്. ജിദ്ദയിലെയും മക്കയിലെയും ടിക്കറ്റ് ലഭിക്കുന്ന സ്ഥലങ്ങള്‍ പിന്നീട് അറിയിക്കും.

സെപ്തംബര്‍ ആദ്യ വാരം വരെ എല്ലാ വാരാന്ത്യങ്ങളിലും സൗജന്യ യാത്ര അനുവദിക്കുന്നുണ്ട്. ഈ വര്‍ഷം സെപ്തംബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഹറമൈന്‍ ട്രെയിന്‍ സര്‍വീസിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ യാത്രക്കാരില്‍ നിന്നും ലഭിക്കാനാണു സൗജന്യ യാത്ര അനുവദിക്കുന്നത്.

മക്കയില്‍ നിന്ന് മദീനയിലേക്ക് 450 കിലോമീറ്ററാണു ഹറമൈന്‍ റെയില്‍ പാതയുടെ നീളം. മണിക്കൂറില്‍ 300 കിലോമീറ്ററാണു ട്രെയിനിന്റെ വേഗത. മക്ക, ജിദ്ദ സുലൈമാനിയ, ജിദ്ദ എയര്‍പോര്‍ട്ട്, കിംഗ് അബ്ദുല്ല എക്കണോമിക് സിറ്റി, മദീന എന്നീ അഞ്ച് സ്റ്റേഷനുകളാണു റെയില്‍വേ പദ്ധതിയില്‍ ഉള്ളത്. വര്‍ഷത്തില്‍ 60 മില്ല്യന്‍ യാത്രക്കാരെയാണു ഹറമൈന്‍ റെയില്‍വേ പ്രൊജക്റ്റില്‍ പ്രതീക്ഷിക്കുന്നത്


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x