ജിദ്ദ: പുതുതായി നിര്‍മിച്ച ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കു തുടക്കമായി. സൗദിയുടെ വടക്കന്‍ പ്രദേശത്തുള്ള അല്‍ ഖുറയ്യാത്ത് വിമാനത്താവളത്തിലേക്കായിരുന്നു ആദ്യ സര്‍വീസ്. ചൊവ്വാഴ്ച പുലര്‍ച്ചെ 5.15 നു 133 യാത്രക്കാരുമായി പുറപ്പെട്ട വിമാനം 142 യാത്രക്കാരുമായി രാവിലെ 9.45 നു ജിദ്ദ വിമാനത്താവളത്തില്‍ തിരിച്ചെത്തി. വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്ന മുഴുവന്‍ സംവിധാനങ്ങളും കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് സര്‍വീസുകള്‍ ആരംഭിച്ചത്.
ആറ് ഗേറ്റുകളാണ് തുടക്കത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ആദ്യ മൂന്നു ദിനങ്ങള്‍ ഈ രണ്ടു സര്‍വീസുകള്‍ മാത്രമേ ഉണ്ടാവൂ. ശേഷം നാല് ഘട്ടങ്ങളിലായി സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. രണ്ടാംഘട്ടം ജുലൈ മുതല്‍ സെപ്തംബര്‍ വരെയായിരിക്കും. ഈ കാലയളവില്‍ കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ സര്‍വീസ് നടത്തും. നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം ഘട്ടത്തില്‍ മുഴുവന്‍ ആഭ്യന്തര വിമാനങ്ങളുടെയും സര്‍വീസ് ആരംഭിക്കും. അടുത്ത വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള അവസാന ഘട്ടത്തില്‍ 46 കവാടങ്ങളിലൂടെ ആഭ്യന്തര വിദേശ വിമാന സര്‍വീസുകളും ആരംഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.