Currency

മൃഗകൊഴുപ്പ്; അഞ്ച് പൗണ്ട് പിന്‍വലിക്കണമെന്ന ആവശ്യം തള്ളി

സ്വന്തം ലേഖകന്‍Thursday, February 16, 2017 11:01 am

നേരിയ തോതില്‍ മാത്രമേ നോട്ടുകളില്‍ മൃഗക്കൊഴുപ്പിന്റെ അംശമുള്ളൂ എന്നും നോട്ടുകള്‍ പിന്‍വലിക്കുക ചെലവേറിയ കാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ ആവശ്യം തള്ളിക്കളഞ്ഞത്. മാത്രവുമല്ല സെപ്റ്റംബര്‍ മുതല്‍ വിപണിയില്‍ ലഭ്യമാക്കാന്‍ അച്ചടിച്ചുകൊണ്ടിരിക്കുന്ന പുതിയ പത്ത് പൗണ്ടിന്റെ നോട്ടുകളിലും ഇതേ ആവരണമുണ്ടാകും.

ലണ്ടന്‍: അഞ്ച് പൗണ്ടിന്റെ പുതിയ പോളിമര്‍ നോട്ടുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം ബാങ്ക് ഓഫ് ഇംഗ്ലണ്ട് തള്ളി. സസ്യാഹാരികളും ഹിന്ദു സംഘടനകളുമാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. മൃഗകൊഴുപ്പിന്റെ അംശം നോട്ടിന് പുറമെയുള്ള ആവരണത്തില്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നോട്ടുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ഇവര്‍ രംഗത്തെത്തിയത്.

അതേസമയം നേരിയ തോതില്‍ മാത്രമേ നോട്ടുകളില്‍ മൃഗക്കൊഴുപ്പിന്റെ അംശമുള്ളൂ എന്നും നോട്ടുകള്‍ പിന്‍വലിക്കുക ചെലവേറിയ കാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ ആവശ്യം തള്ളിക്കളഞ്ഞത്. മാത്രവുമല്ല സെപ്റ്റംബര്‍ മുതല്‍ വിപണിയില്‍ ലഭ്യമാക്കാന്‍ അച്ചടിച്ചുകൊണ്ടിരിക്കുന്ന പുതിയ പത്ത് പൗണ്ടിന്റെ നോട്ടുകളിലും ഇതേ ആവരണമുണ്ടാകും.

പാര്‍ലമെന്റിന്റെ വെബ്‌സൈറ്റില്‍ നോട്ട് പിന്‍വലിക്കണമെന്ന ആവശ്യവുമായി രജിസ്റ്റര്‍ചെയ്ത പരാതിയില്‍ ഒരുലക്ഷത്തി മുപ്പതിനായിരംപേര്‍ ഒപ്പിട്ടിരുന്നു. ആവശ്യം പരിഗണിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടും സര്‍ക്കാരും ഉറപ്പുനല്‍കി പ്രതിഷേധം തണുപ്പിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ വിശദമായ പരിശോധനയ്ക്കും പഠനങ്ങള്‍ക്കുമൊടുവില്‍ നോട്ട് പിന്‍വലിക്കേണ്ടതില്ലെന്നു തീരുമാനിച്ചിരിക്കുകയായിരുന്നു.

അതേസമയം തീരുമാനം സ്വീകാര്യമല്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. 2016ലായിരുന്നു പഴയ അഞ്ചു പൗണ്ട് നോട്ടുകള്‍ക്കുപകരം വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ മുഖചിത്രവുമായി പുതിയ അഞ്ചു പൗണ്ട് നോട്ടുകള്‍ വിനിമയത്തിനിറക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x