48 ശതമാനത്തിനെതിരെ 52 ശതമാനം ആളുകള്‍ വോട്ടുചെയ്താണ് ബ്രക്‌സിറ്റ് നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഈ തീരുമാനത്തെ മാനിക്കുന്നെങ്കിലും ഒരിക്കല്‍കൂടി ചിന്തിക്കണമെന്നാണ് ബ്ലെയറിന്റെ ഉപദേശം. ഇപ്പോഴാണ് ആളുകള്‍ക്കു ബ്രെക്സിറ്റിക്കെുറിച്ച് മനസിലായി വരുന്നത്.
ലണ്ടന്‍: ബ്രക്സിറ്റ് കാര്യത്തില്‍ പുനര്‍വിചിന്തനം അനിവാര്യമാണെന്ന് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍. ബ്രിട്ടിഷ് ജനത വോട്ടുചെയ്തത് ശരിയായ ധാരണയോടെ ആയിരുന്നില്ലെന്നും ഒരു മനംമാറ്റത്തിനായി ജനങ്ങളെ പ്രേരിപ്പിക്കാനുള്ള ദൗത്യമാണ് താന്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബ്ലെയറിന്റെ ആഹ്വാനത്തെ ബ്രക്സിറ്റ് വിരുദ്ധര്‍ സ്വാഗതം ചെയ്തെങ്കിലും സര്‍ക്കാരും യുകെഐപി ഉള്‍പ്പെടെയുള്ള ബ്രക്സിറ്റ് വാദികളും തള്ളിക്കളഞ്ഞു.
48 ശതമാനത്തിനെതിരെ 52 ശതമാനം ആളുകള്‍ വോട്ടുചെയ്താണ് ബ്രക്‌സിറ്റ് നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഈ തീരുമാനത്തെ മാനിക്കുന്നെങ്കിലും ഒരിക്കല്‍കൂടി ചിന്തിക്കണമെന്നാണ് ബ്ലെയറിന്റെ ഉപദേശം. ഇപ്പോഴാണ് ആളുകള്‍ക്കു ബ്രെക്സിറ്റിക്കെുറിച്ച് മനസിലായി വരുന്നത്. ഇതു കണക്കിലെടുത്തു തീരുമാനം പുന:പരിശോധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ബ്ലെയറിന്റെ അഭിപ്രായങ്ങളെ എതിര്‍ത്തില്ലെങ്കിലും ബ്രക്സിറ്റ് നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പ്രതികരണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.