Currency

ഇന്ത്യ 2050ഓടെ ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും

സ്വന്തം ലേഖകന്‍Monday, February 20, 2017 5:13 pm

ചൈനയായിരിക്കും ഒന്നാമത്. അമേരിക്കയാണ് മൂന്നാം സ്ഥാനത്ത്. 2050ല്‍ ആഗോള സാമ്പത്തികസ്ഥിതി എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തുമെന്ന് റിപ്പോര്‍ട്ടുള്ളത്.

ന്യൂയോര്‍ക്: ഇന്ത്യ 2050ഓടെ ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയായി മാറുമെന്ന് ആഗോള പഠനറിപ്പോര്‍ട്ട്. ചൈനയായിരിക്കും ഒന്നാമത്. അമേരിക്കയാണ് മൂന്നാം സ്ഥാനത്ത്. 2050ല്‍ ആഗോള സാമ്പത്തികസ്ഥിതി എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തുമെന്ന് റിപ്പോര്‍ട്ടുള്ളത്.

അതേസമയം ഇപ്പോള്‍ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന ജപ്പാന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ ഏറെ പിന്നോട്ടുപോകും. സൂക്ഷ്മസാമ്പത്തികപഠന രീതി ഉപയോഗിച്ച് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിവിവരങ്ങള്‍ മുന്‍കൂട്ടി കണക്കുകൂട്ടിയാണ് 32 രാജ്യങ്ങളെ വിവിധ റാങ്കുകളായി തരംതിരിച്ചിരിക്കുന്നത്.

ഈ രാജ്യങ്ങളുടെ സാമ്പത്തിക പിന്നാക്കാവസ്ഥയുടെ കാരണങ്ങള്‍ പഠനത്തില്‍ വിശദീകരിക്കുന്നില്ല. ഇന്തോനേഷ്യയാണ് നാലാം സ്ഥാനത്ത്. ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളും പട്ടികയില്‍ ഇടം കണ്ടെത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x