ലണ്ടനിലെ ആമസോണിന്റെ ഹെഡ് ഓഫീസിലാണ് സോഫ്റ്റ്വെയര് മേഖലയിലെ അവസരങ്ങള്‍ ഉള്ളത്. എഡിന്‍ബറോയിലെ കസ്റ്റമര്‍ സര്‍വീസ് സെന്ററിലും പുതുതായി തുടങ്ങാനിരിക്കുന്ന മൂന്നു വെയര്‍ഹൗസുകളിലുമാണ് തൊഴില്‍ ലഭിക്കുക.
ലണ്ടന്‍: ആമസോണ്‍ ബ്രിട്ടനില്‍ ശൃംഖല വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. ഇതിനായി ഈ വര്‍ഷം ബ്രിട്ടനില്‍ 5000 പേരെ ജോലിക്കെടുക്കും. സോഫ്റ്റ്വെയര്, വെയര്‍ഹൗസ്, സര്‍വീസിങ് മേഖലകളിലാണ് പുതിയ തൊഴിലവസരങ്ങള്‍. ഇതോടെ ബ്രിട്ടനിലെ മൊത്തം ആമസോണ്‍ ജീവനക്കാരുടെ എണ്ണം 24,000 ആകും. ലണ്ടനിലെ ആമസോണിന്റെ ഹെഡ് ഓഫീസിലാണ് സോഫ്റ്റ്വെയര് മേഖലയിലെ അവസരങ്ങള്‍ ഉള്ളത്. എഡിന്‍ബറോയിലെ കസ്റ്റമര്‍ സര്‍വീസ് സെന്ററിലും പുതുതായി തുടങ്ങാനിരിക്കുന്ന മൂന്നു വെയര്‍ഹൗസുകളിലുമാണ് തൊഴില്‍ ലഭിക്കുക.
തൊഴിലവസരങ്ങള്‍ക്കു പുറമേ പഠനരംഗത്തുള്ള യുവാക്കളെ ലക്ഷ്യമിട്ടുള്ള അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമുകളും കമ്പനി തുടങ്ങും. രാജ്യത്ത് മൂന്ന് വെയര്‍ഹൗസുകളാണ് കമ്പനി പുതുതായി തുറക്കുന്നത്. ഈ വെയര്‍ഹൗസുകള്‍ക്ക് ‘ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍’ എന്നാണ് ആമസോണ്‍ പേരിട്ടിരിക്കുന്നത്. ടില്‍ബറി, ഡോണ്‍കാസ്റ്റര്‍, ഡാവന്ട്രി എന്നിവിടങ്ങളിലാണ് പുതിയ ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ തുറക്കുക.
യുഎസ് കഴിഞ്ഞാല്‍ ആമസോണിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ബ്രിട്ടന്. ബ്രിട്ടനു തൊട്ടുപിന്നില്‍ ജര്‍മനിയുമുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ആമസോണ്‍ ഫ്രഷ് പോലുള്ള നൂതന സേവനങ്ങള്‍ ആദ്യം കമ്പനി പരീക്ഷിച്ചതും ബ്രിട്ടനിലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.