അപ്രതീക്ഷിതമായി കോടതി അടച്ചിടേണ്ടി വന്നതിനെ തുടർന്ന് നിർണ്ണായകമായ പല കേസുകളിലും വിധിപ്രസ്താവം വൈകിയിരിക്കുകയാണ്
ബ്രിസ്ബേൺ: കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ തീപിടുത്തത്തെ തുടർന്ന് അടച്ചിട്ട ബ്രിസ്ബേൺ കോടതി ബുധനാഴ്ച മുതൽ വീണ്ടും തുറന്നു പ്രവർത്തനമാരംഭിക്കും. ക്യൂൻസ് ലാൻഡിലെ ഏറ്റവും വലിയ കോടതി സമുച്ചയമായ ക്യൂൻ എലിസബത്ത് II കെട്ടിടത്തിനാണ് തീപിടുത്തമുണ്ടായത്. ബാറ്ററിയിലെ തകറാർ ആയിരുന്നു തീപിടുത്തത്തിന് കാരണം.
അപ്രതീക്ഷിതമായി കോടതി അടച്ചിടേണ്ടി വന്നതിനെ തുടർന്ന് നിർണ്ണായകമായ പല കേസുകളിലും വിധിപ്രസ്താവം വൈകിയിരിക്കുകയാണ്. തീപ്പിടുത്തത്തിൽ നശിച്ച പല മുറികളും ഇതുവരെയും പുതുക്കി പണിതിട്ടില്ല എന്നതിനാൽ കോടതി നടത്തിപ്പിനെ അതു പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് കോടതി വക്താവ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.