സ്കൂള്‍ പ്രവേശനത്തിനുള്ള ആദ്യ നറുക്കെടുപ്പ് മാര്‍ച്ച് 15ന് മുമ്പ് നടക്കും. രണ്ടാം നറുക്കെടുപ്പ് മാര്‍ച്ച് അവസാനത്തോടെയും. അതേസമയം ഇത്തവണ മൂന്നാം നറുക്കെടുപ്പും വേണ്ടിവരും. അല്‍ ഗൂബ്ര ഒഴികെയുള്ള എല്ലാ സ്കൂളുകളിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് പരിഗണിക്കും. ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റിന് അധികൃതര്‍ നേരത്തേ അനുവാദം നല്കിയിട്ടുള്ളതാണ്.
മസ്കത്ത്: കാപിറ്റല്‍ ഏരിയയിലെ ഇന്ത്യന്‍ സ്കൂളുകളിലെ ഒഴിവുള്ള 3000 സീറ്റുകളിലേക്ക് ലഭിച്ച അപേക്ഷകരുടെ എണ്ണം 5200 കവിഞ്ഞു. ഈ വര്‍ഷം അപേക്ഷിച്ചിട്ടുള്ള 60 ശതമാനത്തിലധികം കുട്ടികള്‍ക്കും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റുകളിലായിരിക്കും പ്രവേശനം ലഭിക്കുക. മസ്കത്ത് മേഖലയിലെ ആറ് ഇന്ത്യന്‍ സ്കൂളുകളില്‍ നിലവില്‍ 3000 സീറ്റുകളാണ് ഒഴിവുള്ളതെന്നതിനാല് ബാക്കിവരുന്ന 2200ലധികം കുട്ടികള്‍ക്ക് സീറ്റുകള്‍ നല്കാന് പരമാവധി ശ്രമിക്കുമെന്നും ഇതൊരു ഉത്തരവാദിത്തമായി ഏറ്റെടുക്കുമെന്നും ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് പറഞ്ഞു.
സ്കൂള്‍ പ്രവേശനത്തിനുള്ള ആദ്യ നറുക്കെടുപ്പ് മാര്‍ച്ച് 15ന് മുമ്പ് നടക്കും. രണ്ടാം നറുക്കെടുപ്പ് മാര്‍ച്ച് അവസാനത്തോടെയും. അതേസമയം ഇത്തവണ മൂന്നാം നറുക്കെടുപ്പും വേണ്ടിവരും. അല്‍ ഗൂബ്ര ഒഴികെയുള്ള എല്ലാ സ്കൂളുകളിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് പരിഗണിക്കും. ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റിന് അധികൃതര്‍ നേരത്തേ അനുവാദം നല്കിയിട്ടുള്ളതാണ്. ഇത് ഒരു പരിധിവരെ പ്രശ്നത്തിന് പരിഹാരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷം ഷിഫ്റ്റിനുള്ള അംഗീകാരം ഉപയോഗപ്പെടുത്തേണ്ടിവന്നിരുന്നില്ല.
അതേസമയം ഈ വര്‍ഷം പ്രവേശനത്തിനത്തെുന്ന കുട്ടികളുടെ എണ്ണം കുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ചില സ്വകാര്യ സ്കൂളുകളുടെ അംഗീകാരം റദ്ദാക്കിയതാണ് അപേക്ഷകര്‍ വര്‍ധിക്കാന്‍ കാരണമായത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.