
ഷാര്‍ജ: പരിസ്ഥിതി സംരക്ഷണ ഏജന്‍സിയായ ബിആ പരിസ്ഥിതി സംരക്ഷണ മികവിന് ഏര്‍പ്പെടുത്തിയ നാല് പുരസ്കാരങ്ങള്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ സ്വന്തമാക്കി. ഈരംഗത്തെ മികച്ച അധ്യാപികയായി ജസീന ഹമീദ് തെരഞ്ഞെടുക്കപ്പെട്ടു. ഈ രംഗത്തെ വിദ്യാര്‍ഥികള്‍ക്കുമുള്ള പുരസ്കാരങ്ങള്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ സ്വന്തമാക്കി. മൂന്ന് വ്യക്തിഗത പുരസ്കാരങ്ങളും മലയാളികള്‍ക്കാണ്.
മികച്ച സ്കൂളിനുള്ള മല്‍സരത്തില്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ മൂന്നാം സ്ഥാനം നേടി. സ്കൂളിലെ പരിസ്ഥിതി സംഘടനയായ ഹോപ്പാണ് ഈ നേട്ടത്തിന് പിന്നില്‍ പരിസ്ഥിതിരംഗത്ത് കൂടുല്‍ ശ്രദ്ധേയമായ ചുവടുവെപ്പുകള്‍ക്ക് ഒരുങ്ങുകയാണ് ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.