Currency

ഒമാന്‍ സ്‌കൂള്‍ ഫീസ് വര്‍ദ്ധനവ്: ചര്‍ച്ച അലസിപ്പിരിഞ്ഞു

സ്വന്തം ലേഖകന്‍Tuesday, April 9, 2019 2:34 pm

മസ്‌കത്ത്: ഒമാനിലെ വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജുമെന്റ് നടപ്പിലാക്കിയ ഫീസ് വര്‍ദ്ധനവ് തടയണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ ബോര്‍ഡ് അധികൃതരുമായി രക്ഷിതാക്കള്‍ നടത്തിയ ചര്‍ച്ച അലസി പിരിഞ്ഞു. ഫീസ് വര്‍ദ്ധനവില്‍ നിന്നും പിന്നോട്ടില്ല എന്ന നിലപാടില്‍ വാദികബീര്‍ ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് രക്ഷിതാക്കള്‍ പരാതിയുമായി ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയത്.

ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ ഭരണഘടനായുടെ എട്ടാം പട്ടികയിലെ പതിനേഴാം വകുപ്പ് അനുസരിച്ചു, രാജ്യത്തത്തെ പ്രൊമോട്ടര്‍ സ്‌കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, ജീവനക്കാരുടെ നിയമനം, ശമ്പളം,വിദ്യാര്‍ത്ഥികളുടെ ഫീസ്, എന്നിവ സ്‌കൂളിന്റെ പ്രമോട്ടര്‍ നാമനിര്‍ദേശം ചെയ്തിരിക്കുന്ന കമ്മിറ്റിയുടെ തീരുമാനങ്ങള്‍ക്ക് അനുസൃതമായി മാത്രമേ നടപ്പാകുകയുള്ളൂ, എന്നു സ്‌കൂള്‍ നബോര്‍ഡ് അധികൃതര്‍ രക്ഷിതാക്കളെ പരാതിക്കു മറുപടിയായായി ബോധ്യപെടുത്തുകയാണുണ്ടായത്. ഫീസ് വര്‍ധനവ് പിന്‍വലിക്കാതെ ഈ വര്‍ഷത്തെ ഫീസ് അടക്കില്ലെന്ന നിലപാടിലാണ് രക്ഷിതാക്കള്‍.

മുന്‍ വര്‍ഷത്തേക്കാള്‍ മുപ്പത്തിനാല് ഒമാനി റിയാലിന്റെ വര്‍ദ്ധനവ് ആണ് വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജുമെന്റ് ഈ വര്‍ഷത്തെ ഫീസില്‍ ചുമത്തിയിരിക്കുന്നത്. ട്യൂഷന്‍ ഫീസ് ഇനത്തില്‍ മാസം രണ്ടു ഒമാനി റിയല്‍ വീതവും , പാഠ്യേതര വിഷയങ്ങള്‍ക്കായി വര്‍ഷത്തില്‍ പത്ത് ഒമാനി റിയലുമായിട്ടാണ് വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x