
മസ്‌കത്ത്: ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജസന്ദേശം. ഇത് പ്രവാസി സമൂഹത്തില്‍ പരിഭ്രാന്തി പരത്തി. അല്‍ഖുവൈറിലെ താമസ സ്ഥലത്തിനടുത്ത റോഡില്‍ കളിച്ചുകൊണ്ടിരുന്ന ഏഴു വയസുകാരിയെ പിക്കപ്പിലെത്തിയ സ്വദേശി വസ്ത്രം ധരിച്ചയാള്‍ മാതാവിന്റെ കണ്‍മുന്നില്‍നിന്ന് തട്ടിക്കൊണ്ടുപോയെന്നായിരുന്നു സന്ദേശം.
മാതാവ് വാഹനത്തിന്റെ ചിത്രമെടുത്ത് നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയില്‍ ദാര്‍സൈത്ത് ലുലുവിന് മുന്നില്‍നിന്ന് കണ്ടെത്തിയെന്നുമായിരുന്നു വാട്ട്‌സ്ആപ് അടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ പരന്ന സന്ദേശത്തിന്റെ ഉള്ളടക്കം. ശനിയാഴ്ച രാവിലെ മുതലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരത്തില്‍ സന്ദേശം പരന്നത്.
സന്ദേശങ്ങള്‍ക്ക് പിന്നാലെ സംഭവത്തെ കുറിച്ചുള്ള വോയിസ്‌ക്ലിപ്പുകൂടി എത്തിയതോടെ ആശങ്കയിലാരുന്നവര്‍ വാര്‍ത്ത സത്യമെന്ന് ഉറപ്പിക്കുകയും ചെയ്തു. ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളിലേക്കും നിരവധി അന്വേഷണങ്ങളാണ് എത്തിയത്. വാട്ട്‌സ്ആപ് അടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ ആശങ്കപരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ കൈക്കൊള്ളാന്‍ ഒമാന്റെ ഐ.ടി നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.