Currency

മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിലെ കെജി രണ്ട് ക്ലാസില്‍ ഫീസ് വര്‍ധിപ്പിച്ചു; എതിര്‍പ്പുമായി രക്ഷകര്‍ത്താക്കള്‍

സ്വന്തം ലേഖകന്‍Monday, June 12, 2017 2:12 pm

വാട്ട്‌സ്ആപ്പ്, ഓണ്‍ലൈന്‍ കൂട്ടായ്മകളിലൂടെ ഫീസ് വര്‍ധനവിനെതിരായ പ്രചാരണം രക്ഷകര്‍ത്താക്കള്‍ ശക്തമാക്കിയിട്ടുണ്ട്. 2017-18 അധ്യയന വര്‍ഷം മസ്‌കത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് പത്ത് റിയാല്‍ വീതം അടിസ്ഥാന സൗകര്യ വികസന ഫീസായി ഈടാക്കാനുള്ള തീരുമാനത്തിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.

 

മസ്‌കത്ത്: മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിലെ കെജി രണ്ട് ക്ലാസില്‍ ഫീസ് വര്‍ധിപ്പിച്ചു. പ്രതിമാസ ഫീസില്‍ ആറ് റിയാലിന്റെ വര്‍ധനവാണ് വരുത്തിയത്. ഓപ്പണ്‍ ഫോറത്തില്‍ ചര്‍ച്ച ചെയ്യാതെയും കണക്കുകള്‍ ബോധ്യപ്പെടുത്താതെയുമുള്ള ഫീസ് വര്‍ധനവ് അംഗീകരിക്കാന്‍ കഴിയില്ലെന്നും മുന്നറിയിപ്പില്ലാതെയുള്ള ഫീസ് വര്‍ധനവ് നീതീകരിക്കാന്‍ കഴിയാത്തതുമാണെന്ന് ഒരു വിഭാഗം രക്ഷകര്‍ത്താക്കള്‍ ആരോപിച്ചു.

വാട്ട്‌സ്ആപ്പ്, ഓണ്‍ലൈന്‍ കൂട്ടായ്മകളിലൂടെ ഫീസ് വര്‍ധനവിനെതിരായ പ്രചാരണം രക്ഷകര്‍ത്താക്കള്‍ ശക്തമാക്കിയിട്ടുണ്ട്. 2017-18 അധ്യയന വര്‍ഷം മസ്‌കത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് പത്ത് റിയാല്‍ വീതം അടിസ്ഥാന സൗകര്യ വികസന ഫീസായി ഈടാക്കാനുള്ള തീരുമാനത്തിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. അഞ്ഞൂറോളം രക്ഷകര്‍ത്താക്കള്‍ ഒപ്പിട്ട നിവേദനം ഏപ്രില്‍ അവസാനത്തോടെ എസ്.എം.സി പ്രസിഡന്റിന് സമര്‍പ്പിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x