Currency

ലണ്ടനിലെ നഴ്സറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ മൂന്നിലൊന്ന് പേരും വായുമലിനീകരണ ഭീഷണിയില്‍

സ്വന്തം ലേഖകന്‍Sunday, February 26, 2017 9:40 am

ലണ്ടന്‍: നഴ്സറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ മൂന്നിലൊന്ന് പേരും അപകടകരമായ വിധത്തിലുള്ള വായുമലിനീകരണ ഭീഷണിക്ക് വിധേയരാകുന്നുവെന്ന് റിപ്പോര്‍ട്ട്. ലണ്ടനിലെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും വിഷവായുപ്രദേശങ്ങളിലാണുള്ളത്. ലണ്ടനിലെ 3261 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 802ഉം പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായി ഉയര്‍ന്ന നിലവാരത്തിലുള്ള നൈട്രജന്‍ ഡയോക്സൈഡ് പുറന്തള്ളുന്ന പ്രദേശങ്ങളിലാണ്. ഈ സ്ഥാപനങ്ങളില്‍ കോളജുകളും നഴ്സറികളും ഉള്‍പ്പെടുന്നുണ്ട്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ കമ്മീഷന്‍ ചെയ്ത പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.

കിംഗ്സ് കോളജ് ലണ്ടനും എന്‍വയോണ്‍മെന്റല്‍ ഡാറ്റ അനലിസ്റ്റ്സായ എയ്തറുമാണീ പഠനം നടത്തിയിരിക്കുന്നത്. നഴ്സറികളില്‍ 33 ശതമാനവും പ്രൈമറികളില്‍ 20 ശതമാനവും സെക്കന്‍ഡറി സ്‌കൂളുകളില്‍ 18 ശതമാനവും ഫര്‍തര്‍ എഡ്യുക്കേഷന്‍ കോളജുകളില്‍ 43 ശതമാനവും കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന വിധത്തില്‍ നൈട്രജന്‍ ഡയോക്സൈഡ് പുറന്തള്ളുന്ന പ്രദേശങ്ങളിലാണ് ഉള്ളതെന്ന് പഠനത്തില്‍ വ്യക്തമായി.

രാജ്യത്ത് വായുമലിനീകരണം നിയന്ത്രിക്കപ്പെടുന്നില്ലെന്നും മനുഷ്യരുടെ ആരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്ന വിധത്തിലുള്ള വായുമലിനീകരണ തോത് 16 സിറ്റികളില്‍ നിരന്തരം ലംഘിക്കപ്പെടുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. അപകടകരമായ വായുമലിനീകരണത്തിനുള്ള പ്രധാന കാരണം ഡീസല്‍ എന്‍ജിനുകളാണെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് 2014ല്‍ ഇല്ലുസ്ട്രേറ്റ് ചെയ്യപ്പെട്ടിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x