
വാഹനങ്ങളില്‍ നിന്നുമുള്ള വായുമലിനീകരണം ഗര്‍ഭിണികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പഠനം. 6,71,501 ഓളം നവജാത ശിശുക്കളില്‍ നടത്തിയ പഠനത്തില്‍ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങളുടെ ജനനത്തിന് ഇത് ഇടയാക്കുമെന്നാണ് വ്യക്തമായത്. ലണ്ടന്‍ ഇംപീരിയല്‍ കോളജ്, കിങ്സ് കോളജ് ലണ്ടന്‍, യൂണിവേഴ്സിറ്റി ഓഫ് ലണ്ടന്‍ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
പലതരം രോഗങ്ങള്‍ക്ക് ഇരയാകുന്ന കുഞ്ഞുങ്ങളുടെ അതിജീവന സാധ്യതയും കുറവാണെന്നും പഠനത്തില്‍ പറയുന്നു. ഇത്തരത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ദീര്‍ഘകാലം നീണ്ടു നില്ക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നും പഠനത്തില്‍ പറയുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.