ബ്രിട്ടനില്‍ തുടരുന്ന യൂറോപ്യന്‍ യൂണിയന് പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ 50ാം അനുച്ഛേദം നടപ്പാക്കി മൂന്നുമാസത്തിനകം നടപടിയെടുക്കണമെന്ന് നിര്‍ദേശിക്കുന്നതാണ് ബില്‍.
ലണ്ടന്‍: ബ്രക്സിറ്റ് നടപടികള്‍ മാര്‍ച്ച് അവസാനത്തോടെ തുടങ്ങാനിരുന്ന പ്രധാനമന്ത്രി തെരേസ മേയ്ക്ക് കനത്ത തിരിച്ചടി. ബ്രക്സിറ്റിനുശേഷവും ബ്രിട്ടനില്‍ തുടരുന്ന യൂറോപ്യന്‍ യൂണിയന് പൗരന്മാരുടെ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഭേദഗതി ബില്‍ പാര്‍ലമെന്റിലെ ഉപരിസഭയായ ഹൗസ് ഓഫ് ലോഡ്സില്‍ 256നെതിരെ 358 വോട്ടുകള്‍ക്ക് പാസാക്കി.
വോട്ടെടുപ്പില്‍ മേയുടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കു മേല്‍ക്കൈ നേടാനാന് കഴിയാത്തതിനെ തുടര്‍ന്നാണ് ബില്‍ പാസായത്. ബ്രിട്ടനില്‍ തുടരുന്ന യൂറോപ്യന്‍ യൂണിയന് പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ 50ാം അനുച്ഛേദം നടപ്പാക്കി മൂന്നുമാസത്തിനകം നടപടിയെടുക്കണമെന്ന് നിര്‍ദേശിക്കുന്നതാണ് ബില്‍. അതേസമയം പാര്‍ലമെന്റിലെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ ഭേദഗതി ബില്‍ പരാജയപ്പെടുമെന്ന വിശ്വാസത്തിലാണ് തെരേസ മേയ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.