
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ മലയാളി വൈദികന് കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. ഫാക്നോര് സ്വദേശിയായ 72കാരനാണ് പിടിയിലായത്. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വൈദ്യപരിശോധനക്ക് വിധേയമാക്കി. ഓസ്ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളിയിലെ കുര്‍ബാനക്കിടെയാണ് മലയാളി വൈദികന് ടോമി മാത്യുവിന് കുത്തേറ്റത്. അതേസമയം കഴുത്തിലെ പരിക്ക് സാരമുള്ളതല്ല.
ഒസ്ട്രേലിയന്‍ സമയം രാവിലെ 11ന് നോര്‍ത്ത് ഫോക്നര്‍, 95 വില്യം സ്ട്രീറ്റിലെ സെന്റ് മാത്യൂസ് പള്ളിയില്‍ വെച്ചായിരുന്നു ആക്രമണം നടന്നത്. ഞായറാഴ്ച കുര്‍ബാന നടത്തുന്നതിനിടെ കത്തിയുമായെത്തിയ അജ്ഞാതന്‍ ‘ഇന്ത്യക്കാരനായ നീ ഹിന്ദുവോ മുസ് ലിമോ ആയിരിക്കും, അതിനാല്‍ പ്രാര്‍ഥന നടത്താന്‍ പാടില്ല, നിന്നെ ഞാന്‍ കൊല്ലും’ എന്ന് പറഞ്ഞ് ആക്രമിക്കുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.