
ലണ്ടന്‍: ബ്രക്സിറ്റ് നടപടിക്രമങ്ങള്‍ ഈ മാസം 29ന് ആരംഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകുന്നതിന്റെ ഔദ്യോഗിക പ്രക്രിയകള്‍ക്ക് രണ്ടു വര്‍ഷം സമയം എടുക്കമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ശുഭാപ്തിവിശ്വാസമാണുള്ളതെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.
2016 ജൂണില്‍ നടന്ന ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയന് വിടാനുള്ള തീരുമാനം ബ്രിട്ടീഷ് ജനത അംഗീകരിച്ചിരുന്നു. ഹിതപരിശോധനിയിലെ വോട്ടെടുപ്പില്‍ 51.9 ശതമാനം പേരാണ് ബ്രക്സിറ്റിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. ഒമ്പതു മാസങ്ങള്‍ക്ക് ശേഷമാണ് യൂറോപ്യന്‍ യൂണിയന് വിടാനുള്ള പ്രക്രിയകള്‍ ആരംഭിക്കാനിരിക്കുന്നത്. ലിസ്ബന് കരാറിലെ വകുപ്പ് 50 പ്രകാരമുള്ള നടപടിക്രമങ്ങളാണ് 29നു തുടങ്ങുക. 27 അംഗരാജ്യങ്ങളുമായുള്ള വിട്ടുപോകല്‍ ചര്‍ച്ചകള്‍ മേയില്‍ തുടങ്ങും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.