കെന്റിയില്‍ ജനിച്ച മസൂദിന്റെ യഥാര്‍ത്ഥ പേര് ആഡ്രിയന്‍ എംസ് എന്നായിരുന്നു. പിന്നീട് മുസ്ലീ മതം സ്വീകരിച്ചാണ് ഖാലിദ് മസൂദ് ആയത്. ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ5 മുമ്പ് ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്തിട്ടുള്ളയാളാണ് ഖാലിദ്.
ലണ്ടന്‍: പാര്‍ലമെന്റിന് നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ ബ്രിട്ടീഷ് പൗരനെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരന്‍ ബ്രിട്ടന്‍ പൗരനായ ഖാലിദ് മസൂദ് ആണെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 52കാരനായ ഖാലിദ് കാറിലെത്തി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയത്. ഇയാളുടെ വിഘടനവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരിക്കല്‍ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടു നല്‍കിയിരുന്നു.
കെന്റിയില്‍ ജനിച്ച മസൂദിന്റെ യഥാര്‍ത്ഥ പേര് ആഡ്രിയന്‍ എംസ് എന്നായിരുന്നു. പിന്നീട് മുസ്ലീ മതം സ്വീകരിച്ചാണ് ഖാലിദ് മസൂദ് ആയത്. ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ5 മുമ്പ് ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്തിട്ടുള്ളയാളാണ് ഖാലിദ്. എന്നാല്‍ ഖാലിദ് ഭീകരനല്ലെന്നും ഭീകരരുടെ ആശയങ്ങളോട് ആഭിമുഖ്യം കാട്ടിയിരുന്ന ആള്‍ മാത്രമാണെന്നുമാണ് കരുതുന്നത്. ഇയാള്‍ ഭീകരനെന്ന് സ്ിരീകരിക്കാത്തതിനാല്‍ പൊലീസിന്റെ സ്ഥിരം നിരീക്ഷണത്തിലുണ്ടായിരുന്നുമില്ല.
അതേസമയം ആക്രമണത്തെപ്പറ്റി മുന്‍സൂചനകളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തിരുന്നെങ്കിലും മസൂദിന് ഐഎസുമായി നേരിട്ടു ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തോടനുബന്ധിച്ച് ആറിടങ്ങളില്‍നിന്നായി എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊലയാളിക്കു പുറമെ, ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കീത് പാര്‍മറും ഒരു യുഎസ് പൗരനും ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.