ഇതിനായി പുതിയ നിയമനിര്‍മാണം നടത്തും. വരുന്ന സെപ്റ്റംബര്‍ മുതല്‍ ഇത് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ വിസ്താരം വീഡിയോയില്‍ രേഖപ്പെടുത്താനും പിന്നീട് വിചാരണ വേളയില്‍ കോടതിക്ക് മുമ്പാകെ ഇത് പ്രദര്‍ശിപ്പിക്കാനുമാണ് നീക്കം.
ലണ്ടന്‍: പീഡനത്തിന് ഇരയായ പെണ്‍കുട്ടികളെ കോടതിയിലെ പരസ്യവിചാരണയില്‍ നിന്നൊഴിവാക്കാന്‍ ബ്രിട്ടന് ആലോചിക്കുന്നു. ഇതിനായി പുതിയ നിയമനിര്‍മാണം നടത്തും. വരുന്ന സെപ്റ്റംബര്‍ മുതല്‍ ഇത് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നീതിന്യായ സെക്രട്ടറി എലിസബത്ത് ട്രസാണ് ഇക്കാര്യം അറിയിച്ചത്. പെണ്‍കുട്ടിയുടെ വിസ്താരം വീഡിയോയില്‍ രേഖപ്പെടുത്താനും പിന്നീട് വിചാരണ വേളയില്‍ കോടതിക്ക് മുമ്പാകെ ഇത് പ്രദര്‍ശിപ്പിക്കാനുമാണ് നീക്കം.
ലൈംഗിക കുറ്റകൃത്യങ്ങളോടും ഇരകളോടുമുള്ള സമീപനത്തിലും വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലൈംഗിക കുറ്റകൃത്യങ്ങളില്‍ കൂടുതല്‍ ഇരകള്‍ പരാതിയുമായി മുന്നോട്ട് വരാന്‍ ധൈര്യം കാണിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിചാരണ വേളയില്‍ അവര്‍ക്കുണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കുകയും അവര്‍ക്ക് നീതി വേഗത്തില്‍ ലഭ്യമാക്കുകയുമാണ് വകുപ്പിന്റെ ലക്ഷ്യമെന്ന് ടെസ് പറഞ്ഞു.
ഈ നടപടി ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്ക് മതിയായ സംരക്ഷണം നല്‍കുകയും അവരുടെ കൈയിലുള്ള തെളിവുകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സാധ്യതകള്‍ നല്‍കുകയും ചെയ്യും. നേരത്തെ ഇത്തരം കേസുകളില്‍ ഇരയായ കുട്ടികളില്‍ നിന്നും തെളിവുകള്‍ റെക്കോഡ് ചെയ്യുന്ന രീതി നടപ്പിലാക്കിയിരുന്നു.
ഇത് തെളിവുകള്‍ നല്‍കുമ്പോഴുള്ള അവരുടെ സമ്മര്‍ദം കുറയുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മറ്റ് ലൈംഗിക കേസുകളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. ‘കുട്ടികളുമായി ലൈംഗിക ആശയവിനിമയം’ കുറ്റമായി കണക്കാക്കുന്ന നിയമം അടുത്ത മാസം പ്രാബല്യത്തില്‍ വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.