ക്യൂൻസ്ലാൻഡിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ സാധ്യത
ബ്രിസ്ബേൺ: ക്യൂൻസ്ലാൻഡിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഡാമുകളിലെ ജലനിരപ്പ് 2010 ന് ശേഷമുള്ളതിൽ വെച്ച് ഏറ്റവും താഴ്ന്ന നിലയിലാണ്. അതേസമയം ജല ഉപയോഗം പതിവിലും കൂടിയതായാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ വേനലിൽ സൗത്ത്-ഈസ്റ്റ് ക്യൂൻസ്ലാൻഡിൽ ഒരാൾ ഒരു ദിവസം ശരാശരി പത്ത് ലിറ്റർ വെള്ളമെങ്കിലും അധികം ഉപയോഗിച്ചെന്നാണ് കണക്കുകൾ. പ്രദേശത്തെ പന്ത്രണ്ടോളം വരുന്ന ഡാമുകളാകട്ടെ കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ജലനിരപ്പിലും എത്തി.
ഈ സാഹചര്യത്തിൽ പ്രദേശവാസികൾ ജല ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നു അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം വരും ദിവസങ്ങളിൽ നോർത്ത് ക്യൂൻസ്ലാൻഡിൽ തുടർച്ചയായ മഴ ലഭിക്കാനും ചുഴലിക്കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.