ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ തീരുമാനിച്ചതായി അറിയിച്ച് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കിന് കത്തയച്ചു. കത്ത് യൂറോപ്യന്‍ യൂണിയനിലെ ബ്രിട്ടന്‍ അംബാസഡര്‍ ടിം ബാരോ ടസ്‌കിന് കൈമാറുന്നതോടെ രണ്ട് വര്‍ഷം നീണ്ടു നില്‍ക്കുന്ന നടപടി ക്രമങ്ങള്‍ക്ക് തുടക്കമാകും.
ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനുള്ള നടപടി ക്രമങ്ങള്‍ ബ്രിട്ടന്‍ ഔദ്യോഗികമായി ആരംഭിച്ചു. കഴിഞ്ഞവര്‍ഷം ജൂണ്‍ 24ന് ബ്രക്‌സിറ്റിന് അനുകൂലമായി ബ്രിട്ടന്‍ ജനത വിധിയെഴുതി ഒന്‍പത് മാസത്തിന് ശേഷമാണ് ബ്രിട്ടന്‍ ഔദ്യോഗിക നടപടിക്രങ്ങള്‍ ആരംഭിച്ചത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ തീരുമാനിച്ചതായി അറിയിച്ച് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കിന് കത്തയച്ചു. കത്ത് യൂറോപ്യന്‍ യൂണിയനിലെ ബ്രിട്ടന്‍ അംബാസഡര്‍ ടിം ബാരോ ടസ്‌കിന് കൈമാറുന്നതോടെ രണ്ട് വര്‍ഷം നീണ്ടു നില്‍ക്കുന്ന നടപടി ക്രമങ്ങള്‍ക്ക് തുടക്കമാകും. 2019 മാര്‍ച്ച് 31 നാണ് ബ്രിട്ടന്‍ യൂണിയനില്‍ നിന്ന് പൂര്‍ണമായും മോചിതമാകുക.
ബ്രക്‌സിറ്റ് ഹിതപരിശോധനനയില്‍ 51.89 ശതമാനം പേര്‍ അനുകൂലിച്ചിരുന്നു. നടപടി ഉടന്‍ ആരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും യുകെ സുപ്രീകോടതി വിധി തേരേസ മേയ്ക്ക് തിരിച്ചടിയായി. ബ്രക്‌സിറ്റ് നടപ്പാക്കുന്നതിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അനുമതി വേണമെന്ന് യു.കെ സുപ്രീംകോടതി വിധിക്കുകയായിരുന്നു. തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും അംഗീകാരം നേടിയ ശേഷമാണ് തെരേസ മേ ഇപ്പോള്‍ നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.