ആരോഗ്യ ഇന്‍ഷൂറന്‍സ് എടുത്തിട്ടില്ലെങ്കില്‍ സ്പോര്‍ണ്‍സര്‍മാര്‍ തന്റെ സ്ഥാപനത്തിലെ ഓരോ വ്യക്തിക്കും മാസം 500 ദിര്‍ഹം പിഴയടക്കണം. സ്വന്തം കുടുംബാംഗങ്ങളെ സ്പോണ്‍സര്‍ ചെയ്ത പ്രവാസികളും ഇതു നല്‍കേണ്ടി വരും.
ദുബായ്: രാജ്യത്ത് താമസിക്കുന്ന എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്താനുള്ള സമയപരിധി അവസാനിച്ചു. ആശ്രിതവീസയില്‍ ഉള്ളവരെയും തൊഴിലാളികളെയും ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്താത്ത സ്പോണ്‍സര്‍മാര്‍, തൊഴിലുടമകള്‍ എന്നിവരില്‍ നിന്നു ഇനി മുതല്‍ പിഴ ഈടാക്കും.
ഇതുവരെയും ആരോഗ്യ ഇന്‍ഷൂറന്‍സ് എടുത്തിട്ടില്ലെങ്കില്‍ സ്പോര്‍ണ്‍സര്‍മാര്‍ തന്റെ സ്ഥാപനത്തിലെ ഓരോ വ്യക്തിക്കും മാസം 500 ദിര്‍ഹം പിഴയടക്കണം. സ്വന്തം കുടുംബാംഗങ്ങളെ സ്പോണ്‍സര്‍ ചെയ്ത പ്രവാസികളും ഇതു നല്‍കേണ്ടി വരും. ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാത്ത കമ്പനികള്‍ക്ക് ഇനി മുതല്‍ പുതിയ വിസ അനുവദിക്കില്ലെന്നും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
കഴിഞ്ഞ ജൂണ്‍ 30 വരെയാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് സ്വന്തമാക്കാന്‍ സമയം അനുവദിച്ചത്. എന്നാല്‍ കാലപരിധി പിന്നീട് പല ഘട്ടങ്ങളായി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.