Currency

മെഡിക്കല്‍ സേവനങ്ങള്‍ക്ക് സൗദിയില്‍ ഇനി ഇന്‍ഷുറന്‍സ് കാര്‍ഡ് നിര്‍ബന്ധമില്ല

സ്വന്തം ലേഖകന്‍Friday, December 27, 2019 10:27 am

റിയാദ്: സൗദിയില്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക് ഇനി ഇന്‍ഷുറന്‍സ് കാര്‍ഡ് നിര്‍ബന്ധമില്ല. മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസിയുള്ളവര്‍ക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനം ലഭിക്കുന്നതിന് സ്വദേശി തിരിച്ചറിയല്‍ കാര്‍ഡും, വിദേശികളുടെ താമസ രേഖയും സമര്‍പ്പിച്ചാല്‍ മതി. നിലവില്‍ താമസ രേഖയോടൊപ്പം പോളിസിയെടുത്ത കമ്പനികള്‍ നല്‍കുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് കൂടി ഹാജരാക്കണം. ജനുവരി ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിലാകുക.

രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. കൗണ്‍സില്‍ ഓഫ് കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. പദ്ധതിയുടെ പ്രചാരണത്തിനായ് കൗണ്‍സിലിനു കീഴില്‍ ക്യാമ്പയിനും തുടക്കം കുറിച്ചു. നിങ്ങള്‍ക്കുള്ള ഞങ്ങളുടെ സേവനം എളുപ്പത്തില്‍ എന്ന തലക്കെട്ടിലാണ് ക്യാമ്പയിന്‍.

സമൂഹ മാധ്യമങ്ങള്‍, ഇലക്ടോണിക് മീഡിയകള്‍ എന്നിവ വഴി പുതിയ പദ്ധതിയെ കുറിച്ച് ആളുകള്‍ക്ക് സന്ദേശം കൈമാറും. പ്രധാനമായും ഹിന്ദി, ഉറുദു ഉള്‍പ്പെടെയുള്ള ആറു ഭാഷകളിലാണ് ബോധവല്‍ക്കരണം. കൗണ്‍സിലിന്റെ വെബ്സൈറ്റില്‍ താമസ രേഖാ നമ്പര്‍ നല്‍കുന്നതിലൂടെ ഇന്‍ഷുറന്‍സ് പോളിസിയെടുത്ത വ്യക്തികള്‍ക്ക് വിവരങ്ങള്‍ ഉറപ്പ് വരുത്തുവാനും സാധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x