
ലണ്ടന്‍: ബ്രക്സിറ്റിനുള്ള കരട് മാര്‍ഗരേഖ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ടസ്ക് പ്രഖ്യാപിച്ചു. 27 അംഗരാജ്യങ്ങള്‍ കരട് മാര്‍ഗരേഖയ്ക്ക് അംഗീകാരം നല്‍കുന്നതോടെ രണ്ടുവര്‍ഷത്തോളം നീളുന്ന വിടുതല്‍ ചര്‍ച്ചകള്‍ക്ക് തുടക്കമാകും. ബ്രിട്ടനുമായുള്ള വേര്‍പെടലിനുള്ള ചര്‍ച്ചകളില്‍ പര്യാപ്തമായ പുരോഗതി കൈവരിക്കുന്ന ഘട്ടത്തില്‍ വ്യാപാരചര്‍ച്ചകള്‍ ആരംഭിക്കാമെന്ന് യൂറോപ്യന്‍ യൂണിയന് തീരുമാനിച്ചു.
എല്ലാ കാര്യങ്ങളിലും സമാന്തരമായി ചര്‍ച്ച നടക്കണമെന്ന നിര്‍ദേശം പ്രായോഗികമല്ലെന്നും സങ്കീര്‍ണവും പ്രയാസകരവുമായ ചര്‍ച്ചകളാണ് മുന്നിലുള്ളതെന്നും ടസ്ക് അഭിപ്രായപ്പെട്ടു. അതേസമയം പ്രതിരോധ മേഖലയില്‍ ബ്രിട്ടന് ഇല്ലെങ്കിലും യൂറോപ്യന്‍ യൂണിയന് പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനാകുമെന്ന് യൂറോപ്യന്‍ യൂണിയന് വിദേശനയ വക്താവ് പറഞ്ഞു.
ഏപ്രില്‍ 29ന് നടക്കുന്ന ഇയു ഉച്ചകോടിയില്‍ ബ്രിട്ടന് ഒഴികെയുള്ള മറ്റ് അംഗരാജ്യങ്ങള്‍ കരട് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യും. ഡിസംബറോടെ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. 2019 മാര്‍ച്ചിലാണ് ബ്രെക്സിറ്റ് പൂര്‍ത്തിയാവുക. പാര്‍മെന്റ് അംഗീകരിക്കുന്നതോടെ ഉടമ്പടിയോടെയോ അല്ലാതെയോ ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിട്ടുപോകാനാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.