പുതിയ ഫെഡറല്‍ ഗതാഗത നിയമം അനുസരിച്ച് രണ്ടു വര്‍ഷത്തേക്കാണ് പുതിയ ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുക. രണ്ടുവര്‍ഷം പിന്നിട്ടാല്‍ പ്രവാസികള്‍ക്ക് അഞ്ചുവര്‍ഷത്തേക്കും സ്വദേശികള്‍ക്ക് പത്തുവര്ഷത്തേക്കും ലൈസന്‍സ് പുതുക്കി നല്‍കും.
റിയാദ്: യുഎഇയില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് കാലാവധി വെട്ടിക്കുറച്ചു. ദേശീയ ഗതാഗത നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ച് പത്ത് വര്‍ഷമായിരുന്ന ലൈസന്‍സ് കാലാവധി അഞ്ചുവര്‍ഷമായാണ് വെട്ടിക്കുറച്ചത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ ഫെഡറല്‍ ഗതാഗത നിയമം അനുസരിച്ച് രണ്ടു വര്‍ഷത്തേക്കാണ് പുതിയ ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുക. രണ്ടുവര്‍ഷം പിന്നിട്ടാല്‍ പ്രവാസികള്‍ക്ക് അഞ്ചുവര്‍ഷത്തേക്കും സ്വദേശികള്‍ക്ക് പത്തുവര്ഷത്തേക്കും ലൈസന്‍സ് പുതുക്കി നല്‍കും. നിലവില്‍ പ്രവാസികള്‍ക്ക് പത്ത് വര്‍ഷ കാലാവധിയില്‍ ലഭിക്കുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ പുതിയ നിയമം വരുന്നതോടെ അഞ്ചുവര്‍ഷം കാലാവധിയായി മാറും.
അതേസമയം വാഹനത്തിലെ മുഴുവന്‍ പേരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന നിര്‍ദേശവുമായി ബന്ധപ്പെട്ട് ഉത്തരവില്‍ പരാമര്‍ശമൊന്നുമില്ല. മുച്ചക്ര വാഹനങ്ങള്‍, ഇലക്ട്രിക് സ്കൂട്ടര്‍, ക്വാഡ് ബൈക്കുകള്‍ എന്നിവക്കും ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആശുപത്രി, സ്കൂള്‍ പരിസരങ്ങളില്‍ പൊതുശല്യമാകുന്ന വിധം വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളും പുതിയ നിയമത്തിലുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.