Currency

കുവൈത്തില്‍ സ്മാര്‍ട്ട് ചിപ്പ് ഘടിപ്പിച്ച ഹൈടെക് ഡ്രൈവിംഗ് ലൈസന്‍സ് വരുന്നു

സ്വന്തം ലേഖകന്‍Monday, August 10, 2020 5:32 pm
driving-license

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെ രൂപം മാറുന്നു. സ്മാര്‍ട്ട് ചിപ്പ് ഘടിപ്പിച്ച ഹൈടെക് ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആണ് വിതരണത്തിന് ഒരുങ്ങുന്നത്. ഐ.എസ്.ഒ മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഡ്രൈവിംഗ് ലൈസന്‍സ് പരിഷകരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഇലക്ട്രോണിക് കിയോസ്‌ക്കുകള്‍ വഴി സ്വദേശികള്‍ക്കു മാത്രമാകും ലൈസന്‍സ് ലഭ്യമാക്കുക.

അടുത്തവര്‍ഷം തുടക്കം മുതല്‍ ലൈസന്‍സ് പരിഷ്‌കരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോണിക് കിയോസ്‌കുകള്‍ വഴി നിലവിലെ രീതിയില്‍ തന്നെയാകും പുതിയ ഹൈടെക്ക് ലൈസന്‍സുകളും വിതരണം ചെയ്യുക. ആദ്യഘട്ടത്തില്‍ കുവൈത്തികള്‍ക്കിടയില്‍ നടപ്പാക്കുന്ന പരിഷ്‌കരണം രണ്ടാം ഘട്ടത്തില്‍ വിദേശികളിലേക്കും വ്യാപിപ്പിക്കും.

കറന്‍സി പരിഷ്‌കരണം നടപ്പാക്കിയ മാതൃകയില്‍ പഴയ ലൈസന്‍സ് മാറ്റിയെടുക്കാന്‍ നിശ്ചിതസമയം അനുവദിക്കും. പതിനാറര ലക്ഷം വിദേശികള്‍ക്കും എട്ടുലക്ഷം സ്വദേശികള്‍ക്കും ആണ് രാജ്യത്തു ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളത്. പ്രൊഫഷന്‍ മാറ്റം ഉള്‍പ്പെടെയുള്ള കാരണങ്ങളും ലൈസന്‍സ് പരിഷ്‌കരണവേളയില്‍ വിശദമായി പരിശോധിക്കപ്പെടും എന്നാണു ട്രാഫിക് വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x