Currency

റാസല്‍ഖൈമ ഡ്രൈവിങ് ലൈസന്‍സിന് 15 ദിവസത്തെ പരിശീലനം നിര്‍ബന്ധം

സ്വന്തം ലേഖകന്‍Monday, December 14, 2020 12:34 pm

റാസല്‍ഖൈമ: ഡ്രൈവിങ് ലൈസന്‍സിന് 15 ദിവസത്തെ പരിശീലനം നിര്‍ബന്ധമാക്കി റാസല്‍ഖൈമ. റോഡ് സുരക്ഷ ഉറപ്പാക്കാനും ഡ്രൈവിങ് പരിശീലനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനുമാണ് തീരുമാനം. പതിനഞ്ച് ദിവസത്തില്‍ അഞ്ച് ദിവസം ഡ്രൈവിങ് സ്‌കൂളിനകത്തായിരിക്കും പരിശീലനം. ബാക്കി ദിവസങ്ങളില്‍ റോഡില്‍ പരിശീലനമുണ്ടാകും. നിലവില്‍ ആറ് ദിവസത്തെ പരിശീലനമായിരുന്നു നിര്‍ബന്ധം. ഡ്രൈവിങ് ടെസ്റ്റിന് രാത്രികാല ഡ്രൈവിങ് പരിശീലനവും പൂര്‍ത്തിയാക്കണം.

രണ്ടുദിവസം രാത്രികാല ഡ്രൈവിങ്ങിലും പരിശീലനം നല്‍കും. ഇതിന് ശേഷമായിരിക്കും ലൈസന്‍സിനായുള്ള ടെസ്റ്റിനെ അഭിമുഖീകരിക്കുക. ഹെവി ലൈസന്‍സ്, ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സ്, മോട്ടോര്‍ സൈക്കിള്‍ തുടങ്ങി മുഴുവന്‍ വാഹനങ്ങള്‍ക്കും ഈ നിബന്ധനകള്‍ ബാധകമായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x